Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ധന വില:...

ഇന്ധന വില: കാളവണ്ടിക്ക്​ പാസ്​ തേടി യു.പി എം.എൽ.എ 

text_fields
bookmark_border
ഇന്ധന വില: കാളവണ്ടിക്ക്​ പാസ്​ തേടി യു.പി എം.എൽ.എ 
cancel

ലക്​നൗ: ഇന്ധന വില വർധനവിന്‍റെ പശ്ചാത്തലത്തിൽ നിയമസഭയിലേക്ക് കാളവണ്ടിയിൽ വരാൻ​ പ്രവേശന പാസ്​ അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഉത്തർപ്രദേശ് നിയമസഭാംഗം. കോൺഗ്രസ്​ നിയമസഭാംഗമായ ദീപക്​ സിങ്​ ആണ്​ വ്യത്യസ്​ത ആവശ്യത്തിനു പിന്നിൽ. ഇക്കാര്യം ചൂണ്ടിക്കാട്ടി ദീപക്​ സിങ് വിധാൻ പരിഷത്ത്​ സെക്ര​േട്ടറിയേറ്റിന്​ കത്ത്​ നൽകി. 

‘പെട്രോൾ, ഡീസൽ വില വർധന നിയന്ത്രിക്കുന്നതിൽ ബി.ജെ.പി സർക്കാർ പരാജയ​പ്പെട്ടതിനാൽ ഈ വർഷം മുഴുവൻ നിയമസഭാ വളപ്പിൽ പ്രവേശിപ്പിക്കാൻ കാളവണ്ടിക്ക്​ പ്രവേശന പാസ്​ അനുവദിച്ചു തരുവാൻ​ താങ്കളോട്​ അപേക്ഷിക്കുന്നു. എനിക്കും മറ്റ്​ അംഗങ്ങൾക്കും യാത്ര ചെയ്യുന്നതിനായി അത്​ ഉപയോഗിക്കാൻ സാധിക്കും.’ -വിധാൻ പരിഷത്ത്​ പ്രിൻസിപ്പൽ സെക്രട്ടറിക്കെഴുതിയ കത്തിൽ ദീപക് സിങ്​ ചൂണ്ടിക്കാട്ടുന്നു. 

അഴിമതിക്കു കടിഞ്ഞാണിടുന്നതിലും ഇന്ധനവില വർധന​ നിയന്ത്രിക്കുന്നതിലും പരാജയപ്പെട്ട മോദി സർക്കാറിക്കെതിരെ പ്രതിഷേധിക്കുന്നതിന്‍റെ ഭാഗമായി മെയ്​ 26 വഞ്ചനാ ദിനം ആചരിക്കാൻ കോൺഗ്രസ്​ ആഹ്വാനം ചെയ്തിട്ടുണ്ട്​. 

ക്രിക്കറ്റ് താരം വിരാട്​ കോഹ്​ലിയുടെ ഫിറ്റ്​നസ്​ ചലഞ്ച്​ സ്വീകരിച്ച്​ വ്യായാമം ചെയ്യുന്ന ദൃശ്യം ഉടൻ ട്വിറ്ററിലിടുമെന്ന്​ അറിയിച്ച മോദിയെ ഇന്ധനവില കുറക്കുന്നതിന് കോൺഗ്രസ്​ അധ്യക്ഷൻ​ രാഹുൽ ഗാന്ധി ഫ്യുവൽ ചലഞ്ചിന്​ വെല്ലുവിളിച്ച് ട്വീറ്റ്​ ചെയ്​തിരുന്നു.​  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:modi govtmalayalam newsbullock cartdeepak singhup mlafuel prices rise
News Summary - up mla seeks entry pass for bullock cart-india news
Next Story