അരുണാചലിൽ കോൺഗ്രസ്, എൻ.പി.പി എം.എൽ.എമാർ ബി.ജെ.പിയിലേക്ക്
text_fieldsഅഗർത്തല: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അരുണാചൽപ്രദേശിൽ എം.എൽ.എമാർ ബി.ജെ.പിയിലേക്ക്. കോൺഗ്രസിൽ നിന്നും നാഷണലിസ്റ്റിക് പീപ്പിൾസ് പാർട്ടി (എൽ.പി.പി)യിലെയും നാല് നേതാക്കളാണ് ബി.ജെ.പിയിലേക്ക് കൂടുമാറുന്നത്. ഇതോടെ 60 അംഗ സംസ്ഥാന നിയമസഭയിൽ ബി.ജെ.പിയുടെ അംഗബലം 56 ആകും.
കോൺഗ്രസിൽ നിന്നുള്ള നിനോങ് എറിങ്, വാങ്‌ലിൻ ലോവാന്‌ഡോങ്, എൻ.പി.പിയിൽ നിന്നുള്ള മുച്ചു മിതി, ഗോകർ ബസർ എന്നിവരാണ് ഭരണകക്ഷിയായ ബി.ജെ.പിക്കൊപ്പം ചേർന്നത്. അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിൻ്റെയും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള അശോക് സിംഗാളിൻ്റെയും സാന്നിധ്യത്തിലായിരുന്നു ഇവരുടെ പാർട്ടി പ്രവേശം. നേതാക്കൾ പാർട്ടിയിലെത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സദ്ഭരണത്തിലും തത്വങ്ങളിലുമുള്ള വിശ്വാസം കൊണ്ടാണെന്നാണ് മുഖ്യമന്ത്രി പേമ ഖണ്ഡുവിൻ്റെ പ്രതികരണം.
60 അംഗ നിയമസഭയിൽ നിലവിൽ കോൺഗ്രസിന് രണ്ട് നിയമസഭാംഗങ്ങളും രണ്ട് സ്വതന്ത്ര നിയമസഭാംഗങ്ങളും മാത്രമാണുള്ളത്. 2019ലെ സംസ്ഥാന തെരഞ്ഞെടുപ്പിൽ 41 സീറ്റുകളാണ് ബി.ജെ.പി നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.