ആമസോൺ വെബ്സൈറ്റിൽ മറാത്തി ഭാഷ ചേർക്കണമെന്നാവശ്യം, വെയർഹൗസിനുനേരെ എം.എൻ.എസ് ആക്രമം
text_fieldsപുനെ: ആമസോണിന്‍റെ ഗോഡൗൺ നശിപ്പിച്ച സംഭവത്തിൽ പത്തോളം മഹാരാഷ്ട്ര നവ നിർമാൺ സേന (എം.എൻ.എസ്) പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ആമസോണിന്‍റെ വെബ്‌സൈറ്റിൽ മറാത്തി ഭാഷ ചേർക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന് പിന്നാലെയായിരുന്നു സംഭവം.
മഹാരാഷ്ട്ര ഉപഭോക്താക്കൾക്കായി ആമസോണിന്‍റെ വെബ്‌സൈറ്റിൽ മറാത്തി ഭാഷ ഓപ്ഷനായി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എം.എൻ.എസ് അടുത്തിടെ ആമസോൺ മേധാവിക്ക് കത്ത് എഴുതിയിരുന്നു. ഇതേതുടർന്ന് ഇ-കൊമേഴ്‌സ് കമ്പനി ദിന്ദോഷിയിലെ കോടതിയെ സമീപിച്ചു. തുടർന്ന് ജനുവരി 5ന് എം.എൻ.എസ് മേധാവി രാജ് താക്കറെയോട് ഹാജരാകാനാവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചിരുന്നു.
ഇതിൽ പ്രതിഷേധിച്ചാണ് പൂനെയിലെ കോന്ധ്വയിലെ ആമസോൺ വെയർഹൗസിനുനേരെ എം.എൻ.എസ് പ്രവർത്തകരുടെ ആക്രമണമുണ്ടായത്. 'ആമസോണിന്‍റെ നടപടി നിയമവിരുദ്ധമാണ്. മഹാരാഷ്ട്രയിൽ ബിസിനസ്സ് നടത്തണമെങ്കിൽ അവർ മറാത്തി ഭാഷയിൽ വെബ്സൈറ്റിൽ ഓപ്ഷൻ നൽകണം, ഭാവിയിലും അവർ അത് ചെയ്യുന്നില്ലെങ്കിൽ നാശനഷ്ടങ്ങൾ നേരിടേണ്ടി വരും, കടകൾ പ്രവർത്തിക്കാൻ അനുവദിക്കുകയുമില്ല' എം.എൻ.എസ് പ്രവർത്തകൻ അമിത് ജഗ്‌താപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.