ഉത്തരാഖണ്ഡിൽ ക്രിസ്മസ് ആഘോഷത്തിനുനേരെ ആൾക്കൂട്ട ആക്രമണം
text_fieldsഉത്തരകാശി: ഉത്തരാഖണ്ഡിൽ ക്രിസ്മസ് ആഘോഷത്തിന് നേരെ ആൾക്കൂട്ട ആക്രമണം. വടികളുമായി എത്തിയ 30 അംഗ സംഘമാണ് അക്രമം നടത്തിയത്.
മതപരിവർത്തനം ആരോപിച്ച് ഉത്തരകാശി ജില്ലയിലെ പുരോല ഗ്രാമത്തിലാണ് സംഭവം. ഹിന്ദുത്വ പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്നാണ് വിവരം. അക്രമത്തിനിരയായ പാസ്റ്റർ ലസാറസ് കൊർണീലിയസ്, അദ്ദേഹത്തിന്റെ ഭാര്യ സുഷമ കൊർണീലിയസ് എന്നിവരടക്കം ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിഷയം ഒത്തുതീർപ്പാക്കിയെന്ന് പറഞ്ഞ് വിട്ടയച്ചു.
തലസ്ഥാനമായ ഡെറാഡൂണിൽനിന്ന് 150 കിലോ മീറ്റർ അകലെയാണ് പുരോല ഗ്രാമം. ഇവിടത്തെ ഹോപ് ആൻഡ് ലൈഫ് സെന്ററിൽ ഉച്ചക്ക് പാസ്റ്റർ പ്രാർഥനക്ക് നേതൃത്വം കൊടുക്കുമ്പോഴാണ് സംഘടിച്ചെത്തിയ ഒരു കൂട്ടം അക്രമം അഴിച്ചുവിട്ടത്. അടുത്തിടെ ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയ മതപരിവർത്തന നിരോധന ബില്ലിൽ ശനിയാഴ്ച ഗവർണർ ഒപ്പുവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.