ബംഗളൂരുവിൽ ബൈബിൾ വിതരണം ചെയ്ത സംഘത്തിന് നേരെ ആൾക്കൂട്ട ആക്രമണം
text_fieldsബംഗളൂരു: ബംഗളൂരുവിൽ ബൈബിൾ വിതരണം ചെയ്ത ക്രിസ്ത്യൻ മിഷനറി സംഘത്തിന് നേരെയുണ്ടായ ആൾക്കൂട്ട ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. ഡിസംബർ 23ന് ക്രിസ്മസിനോടനുബന്ധിച്ച് മല്ലേശ്വരം ഭാഗത്ത് ബൈബിളും ചോക്ലേറ്റുകളും വിതരണം ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം.
ഒരു സ്ത്രീയാണ് ആദ്യം ബൈബിൾ വിതരണത്തിനെതിരെ ബഹളം വെച്ചത്. ഇതോടെ എത്തിയ ആൾക്കൂട്ടം സംഘത്തെ ആക്രമിക്കുകയും കാറിലിരുന്ന ബൈബിൾ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. ഞങ്ങളുടെ പ്രദേശത്ത് ബൈബിൾ വിതരണം ചെയ്യാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നെന്നും ഞങ്ങൾ നിങ്ങൾക്ക് വായിക്കാൻ ഭഗവത്ഗീത നൽകട്ടെയെന്നും ആൾക്കൂട്ടം ചോദിച്ചതായി മിഷനറി സംഘം ആരോപിച്ചു. തങ്ങൾ ആർക്കും നിർബന്ധിച്ച് ബൈബിൾ കൈമാറിയിട്ടില്ലെന്ന് സംഘാംഗമായ റെബേക്ക പറഞ്ഞു. സംഭവത്തിൽ അഖില ഭാരത് ക്രിസ്ത മഹാസഭ അപലപിച്ചു. കർണാടകയിൽ സമാധാനത്തോടെ ക്രിസ്മസ് ആഘോഷിക്കാൻ പൊലീസ് സംരക്ഷണം നൽകണമെന്ന് സംഘടന ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.