അസമിൽ ആൾക്കൂട്ട ആക്രമണം; യുവാവ് കൊല്ലെപ്പട്ടു
text_fieldsജോർഹട്ട്: അസമിലെ ജോർഹട്ട് ജില്ലയിൽ ആൾക്കൂട്ട ആക്രമണത്തിനിരയായ യുവാവ് മരിച്ചു. 23 കാരനായ ദേബാശിഷ് ഗൊഗോയ് ആണ് മരിച്ചത്. സുഹൃത്ത് ആദിത്യ ദാസിെന ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗബോരു പാർബട്ടിലെ പ്രശസ്തമായ വിനോദ സഞ്ചാരകേന്ദ്രം സന്ദർശിച്ച് മടങ്ങി വരികയായിരുന്നു ഇരുവരും. ദേബാശിഷ് ഗൊഗോയും ആദിത്യദാസും സഞ്ചരിച്ചിരുന്ന സ്കൂട്ടർ മരിയാനി നഗരത്തിന് സമീപത്തുവെച്ച് രണ്ടു സ്ത്രീകളുടെ മേൽ തട്ടിയിരുന്നു. സ്ത്രീകൾക്ക് പരിക്കേറ്റിരുന്നില്ല. എന്നാൽ സംഭവം നടന്നതോടെ അമ്പതോളം ആളുകൾ കൂടി സ്കൂട്ടറിലുണ്ടായിരുന്ന ഇരുവരെയും വളയുകയും മർദ്ദിക്കുകയുമായിരുന്നുവെന്ന് പ്രദേശവാസികളിൽ ഒരാൾ പറഞ്ഞു.
സംഭവമറിഞ്ഞ് ദേബാശിഷിെൻറ പിതാവും സഹോദരിയും സ്ഥലത്തെത്തി ആൾക്കൂട്ടത്തിേനാട് സംസാരിച്ചെങ്കിലും ഇരുവരെയും വെറുതെവിടാൻ ആൾക്കൂട്ടം തയാറായില്ല. പിന്നീട് ആൾക്കൂട്ടം ആക്രമം അവസാനിപ്പിച്ചതോടെ ഇരുവരെയും ദേബാശിഷിെൻറ ബന്ധുക്കൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിലെത്തും മുന്നേ ദേബാശിഷ് മരിച്ചു. സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തതായും കേസ് അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.