ഡൽഹിയിൽ ഗോരക്ഷക ഗുണ്ടകളുടെ ആക്രമണം; ആറുപേർക്ക് പരിക്ക്
text_fields
ന്യൂഡൽഹി: പശുക്കളുടെ പേരിൽ രാജ്യത്ത് ഗുണ്ടകളുടെ ആക്രമണം തുടരുന്നു. വെള്ളിയാഴ്ച രാത്രി തലസ്ഥാനത്ത് നടന്ന ആക്രമണത്തിൽ ആറുപേർക്ക് പരിക്കേറ്റു. ഡൽഹി ബാബാ ഹരിദാസ് നഗറിൽ പോത്തുകളുമായി പോവുകയായിരുന്ന വാഹനം തടയുകയായിരുന്നു.ക്രൂരമായി മർദനമേറ്റവരിൽ 40കാരനായ ഫരീദാബാദ് സ്വദേശി അലി ജാൻ എന്നയാളുടെ പരിക്ക് ഗുരുതരമാണ്. സാലിം, ശൗകീൻ, ദിൽഷാൻ, സൈഫ് അലി, കാല എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ. ഇതിൽ ശൗകീൻ, ദിൻഷാൻ എന്നിവർ അലി ജാെൻറ മക്കളാണ്.
കാലിച്ചന്തയിൽനിന്ന് മടങ്ങുകയായിരുന്ന സംഘത്തിെൻറ കൈയിൽ ആവശ്യമായ എല്ലാ രേഖകളുമുണ്ടായിരുന്നു. ആക്രമം നടക്കുന്നതായി വിവരം ലഭിച്ച് പൊലീസ് എത്തുമ്പോഴേക്കും ആക്രമികള്‍ സ്ഥലംവിട്ടിരുന്നു. പൊലീസാണ് പരിക്കേറ്റവരെ സമീപത്തുള്ള റാവു തുലാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഹരിദാസ് നഗറിന് സമീപമുള്ള ജരോദ കാലാൻ എന്ന സ്ഥലത്തുള്ളവരാണ് ആക്രമികെളന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പോത്തുകളുമായി സൗത്ത് ഡൽഹിയിലെ ഗാസിപുരിലേക്ക് പോവുകയായിരുന്നു സംഘം.
ദിവസങ്ങൾക്ക് മുമ്പാണ് മഥുര ട്രെയിനിൽ ബീഫ് കൈവശം െവച്ചെന്ന് ആരോപിച്ച് 16കാരൻ ജുനൈദിെന കുത്തിക്കൊന്നത്. ഇതേത്തുടർന്ന് പ്രതിഷേധം ശക്തമായതോടെ രാജ്യത്ത് പശുസംരക്ഷണത്തിെൻറ പേരില്‍ നിയമം കൈയിലെടുക്കരുെതന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാെലയാണ് ഝാര്‍ഖണ്ഡില്‍ ഒരാളെ അടിച്ചുകൊന്നതും വെള്ളിയാഴ്ച ഡൽഹിയിലുണ്ടായ ആക്രമണവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.