Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമധ്യപ്രദേശിൽ 15 കാരൻ...

മധ്യപ്രദേശിൽ 15 കാരൻ അമ്മയുടെ മൊ​ബൈലുമായി വീടുവിട്ടു

text_fields
bookmark_border
mobile phone
cancel
Listen to this Article

ഇന്ദോർ: മധ്യപ്രദേശിൽ ഓൺലൈൻ ഗെയിമിന് അടിമപ്പെട്ട 15കാരൻ അമ്മയുടെ മൊബൈലുമായി വീടുവിട്ടു. ഉജ്ജയ്നിലെ വീട്ടിൽ നിന്ന് 55 കി.മി സൈക്കിളിൽ യാ​ത്ര ചെയ്താണ് കുട്ടി ഇന്ദോറിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ചയാണ് എട്ടാംക്ലാസ് വിദ്യാർഥിയെ കാണാതായതായി രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയത്.

മൊബൈലിന്റെ ലൊക്കേഷനും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചാണ് പൊലീസ് കുട്ടിയെ കണ്ടെത്തിയത്. മുബൈയിലേക്ക് പോകാനാണ് ആദ്യം കരുതിയതെന്നും ഓ​ൺലൈൻ ഗെയിം ഡെവലപ്പറാകാൻ അമേരിക്കയാണ് നല്ലതെന്ന് പിന്നീട് തോന്നിയെന്നും കുട്ടി പൊലീസിനോട് പറഞ്ഞു.

ഇന്ദോറിൽ 15 കാരൻ അമ്മയുടെ മൊ​ബൈലുമായി വീടുവിട്ടുഅമ്മയുടെ മൊബൈലിൽ കുട്ടി 28 ഗെയിമുകൾ ഡൗൺലോഡ് ചെയ്തതായും പൊലീസ് കണ്ടെത്തി. ചൈൽഡ് വെൽഫയർ കമ്മിറ്റി കൗൺസലിങ് നൽകിയതിനു ശേഷം ബാലനെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobile addictionMP local news
News Summary - mobile addiction: 15 year old flees home with mother's mobile phone
Next Story