നിയന്ത്രണങ്ങളിൽ ഇളവ്; കശ്മീരിൽ 2ജി ഇന്‍റർനെറ്റും ലാൻഡ്ലൈനുകളും പുനഃസ്ഥാപിച്ചു
text_fieldsജമ്മു: പ്രത്യേക പദവി നീക്കിയതിനെ തുടർന്ന് ജമ്മു കശ്മീരിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാർ ഇളവ് വരുത്തുന്നു. ഇന്ന് രാവിലെ മുതൽ അഞ്ച് ജില്ലകളിൽ 2ജി ഇന്‍റർനെറ്റ്, ലാൻഡ്ലൈൻ ഫോൺ സേവനങ്ങൾ പുനഃസ്ഥാപിച്ചു. ജമ ്മു, റിയാസി, സാംബ, കത്വ, ഉദ്ദംപൂർ ജില്ലകളിലാണ് ഇളവ്. ആഗസ്റ്റ് അഞ്ച് മുതലാണ് മൊബൈൽ-ലാൻഡ്ലൈൻ സേവനങ്ങൾ നിർത്തലാക്കിയത്.
വെള്ളിയാഴ്ച മുതലാണ് നിയന്ത്രണങ്ങളിൽ ഘട്ടംഘട്ടമായി ഇളവ് നൽകാൻ ആരംഭിച്ചത്. തുറന്ന് പ്രവർത്തിക്കാൻ എല്ലാ സർക്കാർ ഓഫീസുകൾക്കും ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക് നിർദേശം നൽകിയിരുന്നു. ആദ്യ ഘട്ടത്തിൽ വടക്കൻ കശ്മീരിലാണ് കൂടുതൽ ഇളവുകൾ നൽകുക.
കൂടാതെ, തിങ്കളാഴ്ച മുതൽ സ്കൂളുകളും കോളജുകളും തുറന്നേക്കും. പ്രൈമറി തലത്തിലുള്ള സ്കൂളുകളാണ് ആദ്യം തുറക്കുക. തെക്കൻ കശ്മീരിലെ സ്കൂളുകൾ പിന്നീട് തുറക്കാനാണ് സർക്കാർ തീരുമാനം.
അതേസമയം, തടങ്കലിലാക്കിയ 'ഗ്രേറ്റർ കശ്മീർ' പത്രത്തിന്‍റെ ലേഖകൻ ഇർഫാൻ മാലികിനെ ബോണ്ട് എഴുതിവാങ്ങി മോചിപ്പിച്ചതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.