മണിപ്പൂരിൽ ഇന്‍റർനെറ്റ് നിരോധനം നീട്ടി
text_fieldsഇംഫാൽ: മണിപ്പൂരിൽ ഒമ്പത് ജില്ലകളിൽ രണ്ട് ദിവസത്തേക്ക് പ്രഖ്യാപിച്ച ഇന്‍റർനെറ്റ് നിരോധനം നീട്ടി. നവംബർ 27 വരെ നീട്ടിയതായി ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. നവംബർ 16ന് സംസ്ഥാനത്ത് അക്രമം രൂക്ഷമായതിനെത്തുടർന്നാണ് ഭരണകൂടം ഇന്‍റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചത്.
നിലവിലുള്ള ക്രമസമാധാന നില അവലോകനം ചെയ്ത ശേഷം ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, കാക്ചിങ്, ബിഷ്ണുപൂർ, തൗബൽ, ചുരാചന്ദ്പൂർ, കാങ്പോക്പി, ഫെർസാൾ, ജിരിബാം എന്നിവിടങ്ങളിൽ ഇന്‍റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി ഉത്തരവിൽ പറഞ്ഞു.
നവംബർ 27ന് വൈകിട്ട് 5.15 വരെ മൊബൈൽ ഇന്‍റർനെറ്റ്, മൊബൈൽ ഡാറ്റ സേവനങ്ങളുടെ സസ്പെൻഷൻ തുടരുമെന്നും ഉത്തരവിൽ പറയുന്നു.
നവംബർ 16ന് ഏഴ് ജില്ലകളിലാണ് ഇന്‍റർനെറ്റ് നിരോധനം നടപ്പാക്കിയത്. പിന്നീടത് ജിരിബാം, ഫെർസാൾ ജില്ലകളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.