കേന്ദ്ര വിജിലൻസ് കമീഷനിൽ ഓൺലൈൻ പരാതിക്ക് മൊബൈൽ നമ്പർ നിർബന്ധം
text_fieldsന്യൂഡൽഹി: പരാതികൾ കൈകാര്യം ചെയ്യുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തി കേന്ദ്ര വിജിലിൻസ് കമീഷൻ. അഴിമതിയുമായി ബന്ധപ്പെട്ട പരാതികൾ നൽകുമ്പോൾ ഇനി മുതൽ മൊബൈൽ നമ്പറും നൽകണം. നൽകിയ പരാതികളുടെ തൽസ്ഥിതി ചീഫ് വിജിലൻസ് ഓഫിസർമാർ ഓൺലൈൻ വഴി പരാതിക്കാരെ അറിയിക്കും.
കമീഷൻ അയച്ച പരാതികളിൽ തീരുമാനമെടുക്കാൻ മുഖ്യ വിജിലൻസ് ഓഫിസർമാർക്ക് രണ്ടുമാസം സമയം അനുവദിക്കും. നിലവിൽ ഇത് ഒരു മാസമാണ്. കേന്ദ്ര വിജിലൻസ് കമീഷന് www.portal.cvc.gov.in, www.cvc.gov.in എന്നീ വെബ്സൈറ്റുകൾ വഴി പരാതി നൽകാം. വെബ്സൈറ്റ് വഴി പരാതി നൽകുമ്പോൾ മൊബൈൽ നമ്പറിലേക്ക് ഒ.ടി.പി വരും. ഇത് നൽകിയാൽ മാത്രമേ മറ്റു കാര്യങ്ങളിലേക്ക് കടക്കാനാകൂ.
ഇതു സംബന്ധിച്ച അറിയിപ്പ് എല്ലാ വകുപ്പുകളിലേക്കും സ്ഥാപനങ്ങളിലേക്കും നൽകിയിട്ടുണ്ട്. പരാതി രജിസ്റ്റർ ചെയ്യുന്ന മുറക്ക് ഇതുസംബന്ധിച്ച എസ്.എം.എസ് അറിയിപ്പ് ലഭിക്കും. പോർട്ടൽ വഴി നൽകിയ പരാതികളുടെ തൽസ്ഥിതി പോർട്ടൽവഴി മാത്രമേ അറിയാനാകൂ. തപാൽ വഴി പരാതി സ്വീകരിക്കുന്നത് തുടരുമെന്നും അറിയിപ്പിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.