മൊബൈൽ റീചാർജ്, വൈദ്യുതി ബില്ലടക്കൽ ഇനി റെയിൽവേ സ്റ്റേഷനുകളിലും
text_fieldsന്യൂഡൽഹി: മൊബൈൽ റീചാർജ്, വൈദ്യുതി ബില്ലടക്കൽ, ആധാർ-പാൻ ഫോമുകൾ പൂരിപ്പിക്കൽ, നികുതി അടക്കൽ സൗകര്യം ഇനി റെയിൽവേ സ്റ്റേഷനുകളിലും. രാജ്യത്തെ 200 റെയിൽവേ സ്റ്റേഷനുകളിൽ റെയിൽടെൽ സ്ഥാപിക്കുന്ന കോമൺ സർവിസ് സെന്റർ (സി.എസ്.സി) കിയോസ്കുകളിലൂടെയാണ് ഇത് സാധ്യമാവുക.
സി.എസ്.സി ഇ-ഗവേണൻസ് സർവിസസ് ഇന്ത്യ ലിമിറ്റഡ്, കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. വില്ലേജ്തല സംരംഭകരായിരിക്കും കിയോസ്കുകൾ പ്രവർത്തിപ്പിക്കുക.ട്രെയിൻ, വിമാനം, ബസ് യാത്ര ടിക്കറ്റ് ബുക്കിങ്, ആധാർ കാർഡ്, വോട്ടർ കാർഡ്, മൊബൈൽ റീചാർജ്, വൈദ്യുതി ബില്ലടക്കൽ, പാൻ കാർഡ്, ആദായ നികുതി, ബാങ്കിങ്, ഇൻഷുറൻസ് തുടങ്ങിയ സേവനങ്ങൾ ഇതുവഴി ലഭ്യമാകും.
'റെയിൽവയർ സാത്തി കിയോസ്ക്' എന്നാകും കേന്ദ്രങ്ങളുടെ പേര്. യു.പിയിലെ വാരാണസി സിറ്റി, പ്രയാഗ്രാജ് സിറ്റി സ്റ്റേഷനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ കിയോസ്കുകൾ പ്രവർത്തനം തുടങ്ങിയതായി റെയിൽടെൽ സി.എം.ഡി പുനീത് ചൗള പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.