മാധ്യമപ്രവർത്തകരുടെ സുരക്ഷക്ക് മാതൃകാ പെരുമാറ്റ ചട്ടവുമായി കേന്ദ്രം
text_fieldsന്യൂഡൽഹി: മുൻ എം.പി അതീഖ് അഹ്മദും സഹോദരനും യു.പിയിൽ പൊലീസ് സാന്നിധ്യത്തിൽ വെടിയേറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് പുതിയ പെരുമാറ്റചട്ടം തയ്യാറാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. മാധ്യമപ്രവർത്തകരുടെ സുരക്ഷക്കായി മാതൃകാ പെരുമാറ്റ ചട്ടം (എസ്.ഒ.പി) തയാറാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മാർഗനിർദേശത്തിലുമായിരിക്കും മാതൃകാ പെരുമാറ്റ ചട്ടം തയാറാക്കുക.
ശനിയാഴ്ച രാത്രി വൈദ്യപരിശോധനക്കായി കൊണ്ടു പോകുന്നതിനിടെ അതീഖും സഹോദരനും മാധ്യമ പ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് തൊട്ടടുത്ത് നിന്ന് അക്രമികൾ ഇരുവരെയും വെടിവച്ചുകൊന്നത്. മാധ്യമ പ്രവർത്തകരെന്ന വ്യാജേനെയാണ് അക്രമികൾ എത്തിയിരുന്നത്. ആൾക്കൂട്ടത്തിനിടയിൽനിന്ന് ആതിഖിന്‍റെ തലയിലേക്ക് തോക്ക് ചേർത്ത് പിടിച്ച് വെടിവെക്കുന്നത് കാമറ ദൃശ്യങ്ങളിൽ കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.