മോഡേണ വാക്സിൻ ഇറക്കുമതിക്ക് അനുമതി; രാജ്യത്ത് എത്തുന്ന നാലാമത്തെ വാക്സിൻ
text_fieldsന്യൂഡൽഹി: അമേരിക്കൻ ഫാർമ കമ്പനി മോഡേണയുടെ കോവിഡ് വാക്സിൻ ഇറക്കുമതി ചെയ്യാൻ പ്രമുഖ ഇന്ത്യൻ ഔഷധ കമ്പനിയായ സിപ്ലക്ക് ഡ്രഗസ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) നിബന്ധനകളോടെ അനുമതി നൽകി. ഇന്ത്യയിൽ നിയന്ത്രിത അടിയന്തര ഉപയോഗത്തിന് എന്ന നിബന്ധനയിലാണ് അനുമതി.
ഇതോടെ കോവിഷീൽഡ്, കോവാക്സിൻ, സ്പുട്നിക് എന്നിവക്കുശേഷം രാജ്യത്ത് എത്തുന്ന നാലാമത്തെ വാക്സിൻ ആയിരിക്കും മോഡേണ.
'ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമത്തിലെ, ന്യൂ ഡ്രഗസ് ആൻഡ് ക്ലിനിക്കൽ ട്രയൽ റൂൾസ് 2019 അനുസരിച്ച് മോഡേണ വാക്സിെൻറ നിയന്ത്രിത അടിയന്തര ഉപയോഗത്തിന് ഡി.സി.ജി.ഐ അനുമതി അനുമതി നൽകിയിരിക്കുകയാണ്.''-ഔദ്യോഗിക വൃത്തങ്ങൾ പി.ടി.ഐയോടു പറഞ്ഞു.
പ്രത്യേക പദ്ധതിയുടെ ഭാഗമായി നിശ്ചിത എണ്ണം ഡോസുകൾ ഇന്ത്യക്ക് സൗജന്യമായി നൽകാൻ യു.എസ് സർക്കാർ തീരുമാനിച്ച കാര്യം കമ്പനി ഈയിടെ ഡി.സി.ജി.ഐയെ അറിയിച്ചിരുന്നു. വ്യാപക വിതരണത്തിനു മുമ്പായി 100 പേർക്ക് കുത്തിവെച്ചതിെൻറ ഏഴു ദിവസത്തെ സുരക്ഷാ വിലയിരുത്തൽ റിപ്പോർട്ട് സമർപ്പിക്കണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.