ഇന്ത്യയെ അതിവേഗം വളരുന്ന സമ്പദ്ഘടനയാക്കി –മോദി
text_fieldsമുംബൈ: തകർച്ചയിൽനിന്ന് ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്ഘടനയായി ഇന്ത്യയെ മാ റ്റിയെടുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പിയുടെ ബൂത്തുതല പ്രവർത്തകരോ ട് വിഡിയോ കോൺഫറൻസിങ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചുവർഷം മുമ്പ് ദേശീയ, അന്തർദേശീയ മാധ്യമങ്ങളിൽ ഇന്ത്യൻ സർക്കാറിെൻറ അഴിമതിയായിരുന്നു പ്രധാന വാർത്തകളായിരുന്നത്. അന്ന് വൈദ്യുതി കുറവും സാമ്പത്തിക തകർച്ചയുമുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ അഴിമതികളല്ല, പുതിയ പദ്ധതികളെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. മാവോവാദി ഭീഷണി കുറച്ച് ജില്ലകളിൽ മാത്രമാക്കി ഒതുക്കാൻ കഴിഞ്ഞു.
അഞ്ചുവർഷം മുമ്പ് രാജ്യത്ത് ആവശ്യത്തിന് ശുചിമുറികളില്ലാത്തത് സ്ത്രീകൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. എന്നാൽ, ഒമ്പതു കോടി ശുചിമുറികൾ നിർമിക്കാനായി. കോടിക്കണക്കിന് വീടുകളിൽ വൈദ്യുതി എത്തിക്കാൻ കഴിഞ്ഞു. രാജ്യത്ത് പണപ്പെരുപ്പവും വളർച്ച മുരടിപ്പുമുണ്ടായിരുന്നു. എന്നാൽ, നാലര വർഷത്തിനുള്ളിൽ പണപ്പെരുപ്പം കുറക്കാനും ഉയർന്ന വളർച്ച കൈവരിക്കാനുമായെന്ന് നരേന്ദ്ര മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.