ഫട്നാവിസിലും ഖട്ടറിലും ജനങ്ങൾ വിശ്വാസം ഉറപ്പിച്ചു-മോദി
text_fieldsന്യൂഡൽഹി: മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും ജനങ്ങൾ തങ്ങളുെട മുഖ്യമന്ത്രിമാരിലുള്ള വിശ്വാസം ഊട്ടിയുറപ്പിച ്ചുവെന്നും അതുകൊണ്ടു തന്നെ ജനങ്ങളെ സേവിക്കാൻ ഇരു മുഖ്യമന്ത്രിമാരും അടുത്ത അഞ്ചുവർഷം കൂടുതൽ കഠിനാധ്വാനം ചെയ ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാനയിൽ കേവല ഭൂരിപക്ഷത്തിൽ എത്താൻ കഴിയാഞ്ഞത് അപ്രതീക്ഷിതമാണെന്ന് സമ്മതിച്ച മോദി, സംസ്ഥാനത്ത് ബി.ജെ.പിയുടെ വോട്ടുവിഹിതം വർധിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി.
ന്യൂഡൽഹിയിൽ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്ന മോദി, തെരഞ്ഞെടുപ്പുകളിൽ ചില ഭരണവിരുദ്ധ പ്രവണതകൾ കാണാറുണ്ടെന്നും പറഞ്ഞു. 2014ൽ ഹരിയാനയിൽ 33 ശതമാനം വോട്ടുലഭിച്ച പാർട്ടിക്ക് ഇത്തവണ അത് 36 ശതമാനമായി വർധിപ്പിക്കാനായി. എന്നാൽ, സീറ്റുകളുടെ എണ്ണം 47ൽ നിന്ന് 40 ആയി കുറഞ്ഞു.
സംസ്ഥാനത്ത് എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ചുകൊണ്ടുപോകാൻ മനോഹർ ലാൽ ഖട്ടർ സർക്കാറിന് സാധിച്ചുവെന്ന് പറഞ്ഞ പ്രധാനമന്ത്രി, മഹാരാഷ്ട്രയിൽ അഴിമതിക്കറയില്ലാത്ത സർക്കാറിനെ അഞ്ചു വർഷം നയിക്കാൻ ദേവേന്ദ്ര ഫട്നാവിസിനു സാധിച്ചുവെന്നും കൂട്ടിച്ചേർത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.