ഒാൺലൈൻ സർവേയിൽ വീണ്ടും മോദി; വ്യാജമെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായാൽ രാജ്യത്തിെൻറ ഭാവിക്ക് നല്ലതാണെന്ന് ഒാൺലൈൻ സർവേയിൽ 50 ശതമാനത്തിലേറെ പേർ അഭിപ്രായപ്പെട്ടതായി അവകാശവാദം. ഒാൺലൈൻ മാധ്യമമായ ഡെയിലി ഹണ്ടും നീൽസൻ ഇന്ത്യ ഏജൻസിയുമാണ് സർവേ നടത്തിയത്. രാജ്യത്തുനിന്നും വിദേശത്തുനിന്നുമായി 54 ലക്ഷത്തിലേറെ പേർ സർവേയിൽ പെങ്കടുത്തതായി ഇവർ അവകാശപ്പെട്ടു.
63 ശതമാനം മോദിയിൽ വിശ്വാസം പ്രകടിപ്പിച്ചു. മോദിക്ക് പിന്നിൽ രാഹുൽ ഗാന്ധിയെ 17 ശതമാനം പേരും അരവിന്ദ് കെജ്രിവാളിനെ എട്ടുശതമാനവും പ്രധനമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചു. അഖിലേഷ് യാദവും മായാവതിയുമാണ് തൊട്ടു പിന്നിലുള്ളത്. എന്നാൽ, സർവേ വ്യാജമാണെന്ന് കോൺഗ്രസ് ആരോപിച്ചു. ജനവിശ്വാസം നഷ്ടപ്പെട്ട മോദി സർക്കാറിന് അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി ലഭിക്കും.
വഴിവിട്ട മാർഗത്തിലൂെട നേടിയ പണം ഉപയോഗിച്ചാണ് വ്യാജ സർവേ നടത്തുന്നതെന്നും അത്തരം പാഴ്വേലകൊണ്ടൊന്നും സർക്കാറിന് നിലനിൽക്കാനാവില്ലെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.
അതേസമയം, ശാസ്ത്രീയ മാർഗങ്ങൾ ഉപയോഗിച്ചാണ് സർവേ നടത്തിയതെന്ന് നീൽസൻ സൗത്ത് ഏഷ്യ പ്രസിഡൻറ് പ്രസൂൺ ബസു അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.