മോദിയെയും അമിത് ഷായെയും ചെരിപ്പൂരി അടിക്കണമെന്ന് കോൺഗ്രസ് നേതാവ്; പ്രതിഷേധവുമായി ബി.ജെ.പി
text_fieldsന്യൂഡൽഹി: രാജ്യത്ത് പെഗസസ് ഫോൺ ചോർത്തൽ വിവാദം കത്തിക്കയറുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷാക്കും എതിരെ രൂക്ഷപ്രതികരണവുമായി കോൺഗ്രസ് എം.എൽ.എ. ആളുകളുടെ ഫോണുകൾ ഹാക്ക് ചെയ്ത് ചോർത്തുന്ന മോദിയെയും അമിത് ഷായെയും ചെരുപ്പൂരി അടിക്കണമെന്നായിരുന്നു രാജസ്ഥാൻ യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് കൂടിയായ ഗണേഷ് ഖോഗ്രയുടെ പ്രതികരണം.
ബി.ജെ.പിയുടെ ദല്ലാളാണ് രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്രയെന്നും ഖോഗ്ര ആരോപിച്ചു. 'നമ്മുടെ ഗവർണർ ഇരിക്കുന്നത് ബി.ജെ.പിയുടെ ദല്ലാളായാണ്. കോൺഗ്രസിലെ നമ്മുടെ നേതാക്കൾ നിൽക്കുന്നത് സാധാരണക്കാർക്ക് വേണ്ടിയും. റോക്കറ്റ് പോലെയാണ് ഇന്ന് വിലക്കയറ്റം. പെട്രോൾ, ഗ്യാസ്, ഡീസൽ തുടങ്ങിയവയുടെ വില കുതിച്ചുയർന്നു. വിലക്കയറ്റം സാധാരണ ജനങ്ങളെ തകർത്തെറിഞ്ഞു. ഇന്ന് നമ്മുടെ രാജ്യം സ്വതന്ത്രത്തിന് മുമ്പത്തെ കാലഘട്ടത്തിലേക്ക് നീങ്ങുകയാണ്' -ഗണേഷ് ഖോഗ്ര പറഞ്ഞു. പെഗസസ് ഫോൺ ചോർത്തലിൽ ജുഷീഷ്യൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ജയ്പൂരിൽ നടത്തിയ റാലിക്കിടെയായിരുന്നു പ്രസംഗം.
നമ്മുടെ ചിന്തകളും സ്വകാര്യ സംഭാഷണങ്ങളുമെല്ലാം അവർ ടാപ്പ് ചെയ്തു. ആർക്കാണ് ഇത്തരം ദുഷ്പ്രവൃത്തി ചെയ്യാൻ സാധിക്കുക. ഇത് മോദിജിക്ക് ചെയ്യാൻ സാധിക്കും. അമിത് ഷാക്കും മോദിക്കും. അവരെ ചെരിപ്പൂരി അടിക്കണം -ഖോഗ്ര പറഞ്ഞു.
ഖോഗ്രയുടെ പ്രസംഗത്തിെനതിരെ രാജസ്ഥാൻ ബി.ജെ.പി പ്രതിഷേധം സംഘടിപ്പിച്ചു. കോൺഗ്രസിൽനിന്ന് ഖോഗ്രയെ പുറത്താക്കണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.