മോദിയും സചിനും ഫേസ്ബുക്കിലെ താരങ്ങൾ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കർ എന്നിവരാണ് ഫേസ്ബുക്കിൽ 2017ലെ ഏറ്റവും ജനപ്രിയരായ പാർലമെേൻറിയൻമാർ. ഫേസ്ബുക്ക് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഏറ്റവും കൂടുതൽ ചർച്ചയിൽ വന്ന ലോകസഭാംഗം മോദിയും രാജ്യസഭാംഗം സചിനുമാണ്. 2017ൽ ഫേസ്ബുക്കിൽ ഇവരെ കുറിച്ച് നടന്ന ചർച്ചകളും പ്രതികരണങ്ങളും പരാമർശങ്ങളും ഷെയറുകളും അടിസ്ഥാനമാക്കിയാണ് റാങ്കിങ് നൽകിയത്. മാധ്യമപ്രവർത്തകനും രാഷ്ട്രീയക്കാരനും സാമൂഹിക സംരംഭകനുമായ രവീന്ദ്ര കിേഷാർ സിൻഹയാണ് ഇവർക്ക് തൊട്ടു പിറകിലായി ഉള്ളത്. ബീഹാറിൽ നിന്നുള്ള ബി.ജെ.പി എം.പിയാണ് സിൻഹ.
ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷാ, മജ്ലിസെ ഇത്തിഹാദുൽ മുസ്ലീമിൻ പ്രസിഡൻറ് അസദുദ്ദീൻ ഉവൈസി, പഞ്ചാബിലെ സംഗൂരിൽ നിന്നുള്ള എം.പി ഭഗവന്ത് മൻ എന്നിവരാണ് തൊട്ടു പിറകിലുള്ളത്.
ഉന്നതസ്ഥാനീയരിൽ പ്രധാനമന്ത്രിയുടെ ഒാഫീസും പ്രസിഡൻറ് രാം നാഥ് കോവിന്ദുമാണ് ഏറ്റവും ജനപ്രിയർ. മന്ത്രാലയങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നത് വിദേശകാര്യ മന്ത്രാലയമാണ്.
പ്രധാന മന്ത്രിയുടെ ഒാഫീസിെൻറ ഫേസ് ബുക്ക് പേജിന് 13.74 ദശലക്ഷം ഫോളോവേഴ്സും 13.82 ദശലക്ഷം ലൈക്കും ലഭിച്ചിട്ടുണ്ട്. രാംനാഥ് കോവിന്ദിന് 4.88 ദശലക്ഷം ഫോളോവേഴ്സും 4.9 ദശലക്ഷം ലൈക്കുമാണ് ലഭിച്ചത്.
സംസ്ഥാന സർക്കാറുകളിൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ എന്നിവരാണ് ആദ്യ സ്ഥാനങ്ങളിൽ. രാഷ്ട്രീയ പാർട്ടികളിൽ മുന്നിൽ ബി.ജെ.പിയും രണ്ടാമത് ആം ആദ്മി പാർട്ടിയും മൂന്നാമത് കോൺഗ്രസുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.