Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഷ്ട്രപതിയുടെ റോൾ...

രാഷ്ട്രപതിയുടെ റോൾ ഏറ്റെടുത്ത് മോദി; പാളം തെറ്റി പ്രോട്ടോകോൾ

text_fields
bookmark_border
രാഷ്ട്രപതിയുടെ റോൾ ഏറ്റെടുത്ത് മോദി; പാളം തെറ്റി പ്രോട്ടോകോൾ
cancel

ന്യൂ​ഡ​ൽ​ഹി: പ​ഴ​യ പാ​ർ​ല​മെ​ന്‍റി​ൽ​നി​ന്ന്​ പു​തി​യ പാ​ർ​ല​മെ​ന്‍റ്​ മ​ന്ദി​ര​ത്തി​ലേ​ക്ക്​ എ​ത്തി​യ​പ്പോ​ൾ രാ​ഷ്ട്ര​പ​തി​യു​ടെ റോ​ൾ ഏ​റ്റെ​ടു​ത്ത്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ഷ്ട്ര​ത്തി​ന്‍റെ പ​ര​മോ​ന്ന​ത സ്ഥാ​ന​ത്തു​ള്ള രാ​ഷ്ട്ര​പ​തി​ക്ക്​ പാ​ർ​ല​മെ​ന്‍റി​ൽ ന​ൽ​കി​​​വ​രു​ന്ന പ്രോ​ട്ടോ​കോ​ൾ മു​ൻ​ഗ​ണ​ന​ക​ൾ പ്ര​ധാ​ന​മ​ന്ത്രി ഏ​റ്റെ​ടു​ക്കു​ന്ന അ​സാ​ധാ​ര​ണ കാ​ഴ്ച​ക​ളാ​ണ്​ പാ​ർ​ല​മെ​ന്‍റ്​ മ​ന്ദി​ര ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങി​ൽ അ​ര​ങ്ങേ​റി​യ​ത്. പാ​ർ​ല​മെ​ന്‍റി​ന്‍റെ പ്രോ​ട്ടോ​കോ​ൾ ആ​കെ​ത്ത​ന്നെ തെ​റ്റി.

ലോ​ക്സ​ഭ, രാ​ജ്യ​സ​ഭ അം​ഗ​ങ്ങ​ൾ ഒ​ന്നി​ച്ച് പ​​ങ്കെ​ടു​ക്കു​ന്ന ഔ​പ​ചാ​രി​ക സ​മ്മേ​ള​ന​ങ്ങ​ളി​ൽ രാ​ഷ്ട്ര​ത്തി​ന്‍റെ​യും പാ​ർ​ല​മെ​ന്‍റി​ന്‍റെ​യും പ​ര​മാ​ധി​കാ​രി​യാ​യ രാ​ഷ്ട്ര​പ​തി വി​ശി​ഷ്ടാ​തി​ഥി​യാ​കു​ന്ന​താ​ണ്​ കീ​ഴ്വ​ഴ​ക്കം.ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ അ​തി​ഥി​യാ​യ രാ​ഷ്ട്ര​പ​തി​ക്ക്​ വേ​ദി​യി​ലും ആ​തി​ഥേ​യ​നാ​യ പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ സ​ദ​സ്സി​ലു​മാ​ണ്​ സ്ഥാ​നം. എ​ന്നാ​ൽ, ​പാ​ർ​ല​മെ​ന്‍റ്​ മ​ന്ദി​ര ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി​ത​ന്നെ വി​ശി​ഷ്ടാ​തി​ഥി​യാ​യി. രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു, ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ​ദീ​​പ്​ ധ​ൻ​ക​ർ എ​ന്നി​വ​രെ ക്ഷ​ണി​ച്ചി​ല്ല. പാ​ർ​ല​മെ​ന്‍റി​ലെ പ​രി​പാ​ടി​ക​ളി​ൽ ലോ​ക്സ​ഭ​യു​ടെ​യും രാ​ജ്യ​സ​ഭ​യു​ടെ​യും അ​ധ്യ​ക്ഷ​ർ​ക്കാ​ണ്​ വേ​ദി​യി​ൽ രാ​ഷ്ട്ര​പ​തി​ക്ക്​ ഇ​രു​വ​ശ​ത്തു​മാ​യി സ്ഥാ​നം.

എ​ന്നാ​ൽ, രാ​ജ്യ​സ​ഭ അ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​യ ഉ​പ​രാ​ഷ്ട്ര​പ​തി​ക്ക്​ ഇ​ട​മു​ണ്ടാ​യി​ല്ല. രാ​ഷ്ട്ര​പ​തി​യെ ക്ഷ​ണി​ക്കാ​ത്ത​തി​നാ​ൽ ഉ​പ​രാ​ഷ്ട്ര​പ​തി​യെ​യും ക്ഷ​ണി​ച്ചി​ല്ല.ഫ​ല​ത്തി​ൽ രാ​ജ്യ​സ​ഭ​യു​ടെ അ​ധ്യ​ക്ഷ​ൻ പാ​ർ​ല​മെ​ന്‍റ്​ ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങി​ൽ പു​റ​ത്താ​യി. രാ​ജ്യ​സ​ഭ​യെ പ്ര​തി​നി​ധീ​ക​രി​ച്ച​ത്​ ഉ​പാ​ധ്യ​ക്ഷ​ൻ ഹ​രി​വം​ശ്.

വേ​ദി​യി​ൽ രാ​ഷ്ട്ര​പ​തി​യു​ടെ സ്ഥാ​ന​ത്ത്​ വി​ശി​ഷ്ടാ​തി​ഥി​യാ​യി പ്ര​ധാ​ന​മ​ന്ത്രി ഇ​രു​ന്ന​പ്പോ​ൾ ലോ​ക്സ​ഭ സ്പീ​ക്ക​ർ, രാ​ജ്യ​സ​ഭ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ എ​ന്നി​വ​ർ​ക്ക്​ ഇ​രു​വ​ശ​ത്തു​മാ​യി​രു​ന്നു സ്ഥാ​നം. ലോ​ക്സ​ഭ സ്പീ​ക്ക​ർ സ്വാ​ഗ​തം പ​റ​ഞ്ഞ​പ്പോ​ൾ രാ​ഷ്ട്ര​പ​തി​യു​ടെ​യും ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ​യും സ​ന്ദേ​ശം വാ​യി​ക്കു​ന്ന ചു​മ​ത​ല​യാ​യി​രു​ന്നു രാ​ജ്യ​സ​ഭ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ​ക്ക്.

പു​തി​യ പാ​ർ​ല​മെ​ന്‍റ്​ മ​ന്ദി​ര​ത്തി​ൽ ലോ​ക്സ​ഭ ഹാ​ൾ സെ​ൻ​ട്ര​ൽ ഹാ​ൾ കൂ​ടി​യാ​ണ്. ര​ണ്ടു സ​ഭ​ക​ളു​ടെ​യും അം​ഗ​ങ്ങ​​ളു​ടെ സം​യു​ക്ത സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്​ ഇ​വി​ടെ​യാ​ണ്.സെ​ൻ​ട്ര​ൽ ഹാ​ളി​ലേ​ക്ക്​ രാ​ഷ്ട്ര​പ​തി ക​ട​ന്നു​വ​രു​മ്പോ​ൾ കി​ട്ടു​ന്ന പ്രോ​ട്ടോ​കോ​ൾ പ​രി​ഗ​ണ​ന​യാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ ന​ൽ​കി​യ​ത്. രാ​ഷ്ട്ര​പ​തി എ​ത്തു​മ്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി, സ​ഭാ​ധ്യ​ക്ഷ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്​ സ്വീ​ക​രി​ച്ച്​ ഹാ​ളി​ലേ​ക്ക്​ ആ​ന​യി​ക്കു​ക.

ഞാ​യ​റാ​ഴ്ച ലോ​ക്സ​ഭ സ്പീ​ക്ക​റും രാ​ജ്യ​സ​ഭ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റും ചേ​ർ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി​യെ സ്വീ​ക​രി​ച്ച്​ ആ​ന​യി​ച്ചു.സ​ഭ​ക​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി​യോ​ടും നി​ർ​ദേ​ശി​ക്കാ​ൻ അ​ധി​കാ​ര​മു​ള്ള ഇ​വ​ർ​ക്കു​ള്ള പ്രോ​ട്ടോ​കോ​ൾ പ​രി​ഗ​ണ​ന​ക​ൾ മാ​റി​നി​ന്നു. ചു​രു​ക്ക​ത്തി​ൽ ഉ​ദ്​​ഘാ​ട​നം മോ​ദി​യി​ൽ മാ​​ത്രം കേ​ന്ദ്രീ​ക​രി​ക്കാ​നാ​യി​രു​ന്നു പ്ര​ത്യേ​ക ശ്ര​ദ്ധ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parliment Narendra Modi
News Summary - Modi assumed the role of President; its showing Wrong protocol
Next Story