രാജ്യത്തേക്കാൾ കോൺഗ്രസിന് പ്രധാനം പാർട്ടിയെന്ന് മോദി
text_fieldsന്യൂഡൽഹി: നോട്ടുവിഷയത്തിൽ കോൺഗ്രസിനെയും ഇടതുപക്ഷത്തേയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രസർക്കാറിന്‍റെ നോട്ട് അസാധുവാക്കൽ തീരുമാനത്തെ കള്ളപ്പണത്തിനെതിരായ യുദ്ധം എന്നാണ് മോദി വിശേഷിപ്പിച്ചത്. പാർലമെന്‍ററി കാര്യമന്ത്രി അനന്ത്കുമാറാണ് മോദിയെ ഉദ്ധരിച്ചുകൊണ്ട് സംസാരിച്ചത്. എൻ.ഡി.എക്കും ബി.ജെ.പിക്കും പാർട്ടിയേക്കാൾ വലുതാണ് രാജ്യം. എന്നാൽ കോൺഗ്രസിന് രാജ്യത്തിനേക്കാൾ പ്രധാനം പാർട്ടിയാണെന്നും മോദി കുറ്റപ്പെടുത്തി.
2012ൽ സുപ്രീകോടതി യു.പി.എ സർക്കാറിനോട് കള്ളപ്പണത്തിനെതിരെ പ്രത്യേക ദൗത്യ സംഘം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷെ തുടർന്ന് ഭരിച്ച മൂന്ന് വർഷവും അവർ ഒന്നും ചെയ്തില്ല. നോട്ട് അസാധുവക്കുന്നതിനെ ഒരിക്കൽ ജ്യോതി ബസു അനുകൂലിച്ചിരുന്നു. എന്നാൽ ഇന്ന് സി.പി.എം ഇതിനോട് സ്വീകരിക്കുന്ന സമീപനം പ്രതിഷേധാർമാണ്.
ബി.ജെ.പിയും എൻ.ഡി.എയും കള്ളപ്പണത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചുകഴിഞ്ഞു. ആ യുദ്ധത്തിൽ എതിർപക്ഷത്ത് നിൽക്കുകയാണ് പ്രതിപക്ഷം എന്നും മോദി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.