മോദിയുടെ ജന്മദിനം; സേവന ദിനം ആയി ആചരിക്കാൻ തീരുമാനം
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17 ‘സേവാ ദിവസ്’ (സേവന ദിനം) ആയി ആചരിക്കാൻ ബി.ജെ.പി സർക്കാറിെൻറ തീരുമാനം. ഇൗ ദിവസം ശ്രമദാനമായി ഇരട്ടക്കുഴി ടോയ്ലറ്റ് നിർമാണം ഉൾപ്പെടെ പ്രവൃത്തികൾ നടത്തും. പൊതു ഇടങ്ങളും വിനോദസഞ്ചാര മേഖലകളും ശുചീകരിക്കും.
മണ്ഡലങ്ങളിലും താമസപ്രദേശത്തും മറ്റും ഇതിനായി സജ്ജീകരണങ്ങൾ നടത്തണമെന്ന് ആവശ്യപ്പെട്ട് കുടിവെള്ള- ശുചീകരണ മന്ത്രി ഉമാഭാരതി മറ്റു മന്ത്രിമാർക്ക് കത്തെഴുതി. ഇതിനുവേണ്ട എല്ലാ സഹായവും തെൻറ മന്ത്രാലയം നൽകുമെന്നും അവർ അറിയിച്ചു. ജില്ലാ ഭരണകൂടവുമായി സഹകരിച്ച് സേവനദിനത്തിൽ വിപുല പരിപാടികൾ ഒരുക്കണമെന്നാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.