‘മോദി കെയർ’ തള്ളാനും കൊള്ളാനും കഴിയാതെ ഇ.എസ്.െഎ
text_fieldsന്യൂഡൽഹി: മോദി സർക്കാർ പ്രഖ്യാപിച്ച ‘ആയുഷ്മാൻ ഭാരത്’ പദ്ധതി തള്ളാനും കൊള്ളാനും കഴിയാതെ എംേപ്ലായിസ് സ്റ്റേറ്റ് ഇൻഷുറൻസ് (ഇ.എസ്.െഎ) കോർപറേഷൻ. നടപ്പാക്കുന്നതോടെ ഒരുവിഭാഗം ഇ.എസ്.െഎ പദ്ധതി ഗുണഭോക്താക്കൾ പുതിയ പദ്ധതിയിൽനിന്ന് പുറത്തായേക്കും.
10 കോടി ദുർബല കുടുംബങ്ങളിലെ 50 കോടി ആളുകളെയാണ് ‘ആയുഷ്മാൻ ഭാരത്’ എന്ന പേരിലുള്ള ‘മോദി കെയർ’ പദ്ധതി ലക്ഷ്യമിടുന്നത്. എന്നാൽ, 3.19 കോടി വരുന്ന ഇ.എസ്.െഎ പദ്ധതി ഗുണഭോക്താക്കളിൽ ഒരു വിഭാഗം മോദി കെയർ ഇൻഷുറൻസ് പദ്ധതിയുടെ പരിധിയിൽ വരുന്നവരാണ്. രണ്ടിനും പണമടക്കേണ്ട സ്ഥിതി ഇവർക്കുണ്ടാകും. ഇൗ സാഹചര്യത്തിൽ ഇ.എസ്.െഎ ഗുണഭോക്താക്കളിൽ ഒരു വിഭാഗത്തെ മോദി കെയറിൽനിന്ന് മാറ്റിനിർത്തേണ്ടി വരും. അങ്ങനെ മാറ്റിനിർത്തുന്നവർക്ക് മോദി കെയറിൽ ലഭ്യമാകുന്ന പരിരക്ഷ ഇ.എസ്.െഎയിലും ലഭ്യമാക്കാൻ സർക്കാർ ബാധ്യസ്ഥമാകും. വിവിധ ആശുപത്രികളെ കോർത്തിണക്കുന്ന വിധം മെച്ചപ്പെട്ട ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ പദ്ധതി ആവിഷ്കരിക്കേണ്ടി വരും.
ഇൗ സ്ഥിതി മറികടക്കാൻ എന്തു ചെയ്യണമെന്ന കാര്യത്തിൽ ഇ.എസ്.െഎ കോർപറേഷനും സർക്കാറും ഇരുട്ടിൽ തപ്പുകയാണ്. ഇ.എസ്.െഎ പദ്ധതി നടത്തിപ്പ് പരിശോധിച്ച പാർലമെൻറ് സമിതി ഇക്കാര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പാർലമെൻറ് സമിതിക്കു മുമ്പിൽ പോംവഴി നിർദേശങ്ങളൊന്നും മുന്നോട്ടുവെക്കാൻ കോർപറേഷന് കഴിഞ്ഞില്ല. ആയുഷ്മാൻ ഭാരത് വരുന്നതോടെ രാഷ്ട്രീയ സ്വാസ്ഥ്യ ഭീമ യോജന, മുതിർന്ന പൗരന്മാർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി എന്നിവയും ഇല്ലാതാവും. രണ്ടിെൻറയും ഗുണഭോക്താക്കളെ ആയുഷ്മാനു കീഴിലേക്കു മാറ്റും.
എന്നാൽ, ആയുഷ്മാൻ ഭാരതിനു കീഴിൽ സൗജന്യ ചികിത്സ കിട്ടാൻ യോഗ്യരായ ഇ.എസ്.െഎ പദ്ധതിയിലെ അംഗങ്ങളെ ഇത്തരത്തിൽ പറിച്ചുനടാൻ കഴിയില്ല.
അങ്ങനെ ചെയ്യുേമ്പാൾ ഇ.എസ്.െഎ പദ്ധതിപ്രകാരമുള്ള മറ്റു തൊഴിൽ പരിരക്ഷകൾ ഇല്ലാതാവും. കേരള സർക്കാറാകെട്ട, ‘മോദി കെയർ’ നടപ്പാക്കുന്നതിന് അനുകൂലമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.