Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right10 കോടി...

10 കോടി കുടുംബങ്ങൾക്ക്​​ ആരോഗ്യപരിരക്ഷ; ആദായ നികുതിയിൽ മാറ്റമില്ല

text_fields
bookmark_border
10 കോടി കുടുംബങ്ങൾക്ക്​​ ആരോഗ്യപരിരക്ഷ; ആദായ നികുതിയിൽ മാറ്റമില്ല
cancel

ന്യൂഡൽഹി: ആദായ നികുതി നിരക്കിൽ മാറ്റം വരുത്താതെയും10 കോടി കുടുംബങ്ങൾക്ക്​ ആരോഗ്യപരിരക്ഷ ഉറപ്പ്​ നൽകുന്ന പദ്ധതി(ആയുഷ്​മാൻ ഭാരത്​) പ്രഖ്യാപിച്ചും കേന്ദ്രബജറ്റ്​. രാജ്യത്തെ 10 കോടി ദരിദ്ര കുടുംബങ്ങൾക്ക്​  അന്താരാഷ്​ട്ര നിലവാരത്തിലുള്ള ആരോഗ്യ പരിരക്ഷ ഉറപ്പു നൽകുന്ന ദേശീയ ആരോഗ്യ പരിരക്ഷാ പദ്ധതിയാണിത്​. ഇതുപ്രകാരം പദ്ധതിയുടെ ഗുണഭോക്​താകൾക്ക്​ പ്രതിവർഷം അഞ്ച്​ ലക്ഷം രൂപ വരെയുള്ള ചികിൽസ ചെലവ്​ റീ ഇംപേഴ്​സ്​മ​​​​െൻറായി നൽകും. സർക്കാർ സഹായത്തോടെയുള്ള ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പദ്ധതിയാണി​െതന്ന്​ ബജറ്റ്​ അവതരിപ്പിച്ചുകൊണ്ട്​ ജെയ്​റ്റ്​ലി വ്യക്​തമാക്കി. ഇതുവഴി 50കോടിജനങ്ങൾക്ക്​ പദ്ധതിയുടെ ഗുണം ലഭിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

250 കോടി വിറ്റുവരവുള്ള വ്യവസായ സ്ഥാനങ്ങളുടെ നികുതി 30ൽ 25 ശതമാനമാക്കി കുറച്ചു. റെയിൽവേ വികസനത്തിനായി 1.48 ലക്ഷം കോടി, എല്ലാ സ്​റ്റേഷനുകളിലും ട്രെയിനുകളിലും വൈ-ഫൈ, സി.സി.ടി.വി, എട്ട്​ കോടി സ്​ത്രീകൾക്ക്​ എൽ.പി.ജി കണക്ഷൻ, രാഷ്​ട്രപതിയുടെ ശമ്പളം മാസം അഞ്ചുലക്ഷം രൂപയും ഉപരാഷ്​ട്രപതിയുടെത് ​നാലര ലക്ഷം രൂപയുമായി ഉയർത്തി, ടി.വിയുടെയും മൊബൈൽ ഫോണി​​​​​​​​​​െൻറയും നികുതി കൂട്ടി, 99 നഗരങ്ങൾ സ്​മാർട്ട്​സിറ്റിയാക്കും, ഗ്രാമീണ മേഖലയിൽ അഞ്ച്​ ലക്ഷം വൈ-ഫൈ ഹോട്ട്​സ്​പോട്ടുകൾ, രാജ്യത്ത്​ 18 പുതിയ ​െഎ.​െഎ.ടികൾ, 24 മെഡിക്കൽ കോളജുകൾ, ബിടെക്​ വിദ്യാർഥികൾക്ക്​ ഫെലോഷിപ്പ്​, 56 വിമാനത്താവളങ്ങൾ ഉഡാൻ പദ്ധതയിൽ തുടങ്ങിയവയാണ്​ ധനകാര്യമന്ത്രി അരുൺ ജെയ്​റ്റ്​ലി അവതരിപ്പിച്ച ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ

  • അഞ്ച്​ വർഷം കൂടു​േമ്പാൾ എം.പിമാരുടെ ശമ്പളം കൂടും    
  • പാർലമ​​​​​​​​െൻറ്​ അംഗങ്ങളുടെ ശമ്പളം വർധിപ്പിച്ചു    
  • 9,000 കിലോ മീറ്ററിൽ റോഡ്​ വികസനം    
  • റെയിൽവേക്ക്​ 1.48 ലക്ഷം കോടി  
  • ബിറ്റ്​കോയിൻ പോലുള്ള ഡിജിറ്റൽ നാണയങ്ങളെ നിയന്ത്രിക്കും    
  • 99 നഗരങ്ങളിൽ സ്​മാർട്ട്​ സിറ്റി    
  • ഗ്രാമീണ മേഖലയിൽ 5 ലക്ഷം വൈ-ഫൈ ഹോട്ട്​ സ്​​പോട്ടുകൾ    
  • 56 വിമാനതാവളങ്ങൾ ഉഡാൻ പദ്ധതിയുടെ ഭാഗമാക്കും    
  • ​ടോളുകളിൽ ഇലക്​ട്രോണിക്​ പേയ്​മ​​​​​​​​െൻറ്​    
  • ബംഗളുരുവിൽ 160 കിലോമീറ്റർ സബർബൻ ട്രെയിൻ നെറ്റ്​വർക്ക്​
  • തിരക്കുള്ള റെയിൽവേ സ്​റ്റഷനുകളിൽ എസ്​കലേറ്ററുകൾ സ്ഥാപിക്കും    
  • റെയിൽവേ സ്​റ്റേഷനുകളിലും, ട്രെയിനുകളിലും വൈ-ഫൈയും സി.സി.ടി.വിയും സ്ഥാപിക്കും    
  • 500 നഗരങ്ങളിലെ കുടിവെള്ള വിതരണത്തിനായി അമൃത്​ പദ്ധതി    
  • 10 ടൂറിസം കേന്ദ്രങ്ങളെ ​െഎക്കോണിക്​ കേന്ദ്രങ്ങളാക്കും        
  • ഗംഗ ശുദ്ധീകരണത്തിനായി 187 പദ്ധതികൾക്ക്​ അംഗീകാരം    
  •  ടെക്​സ്​റ്റൈൽ മേഖലക്കായി 7,148 കോടി    
  • പട്ടികജാതി-പട്ടികവർഗത്തി​​​​​​​​​െൻറ ക്ഷേമത്തിനായി പ്രത്യേക ഫണ്ട്​    
  • തെരഞ്ഞെടുത്ത 115 ജില്ലകളെ മാതൃക ജില്ലകളാക്കും    
  • സ്വയം സഹായ സംഘങ്ങൾക്ക്​ 75,000 കോടി വായ്​പ
  • പ്രധാനമന്ത്രി ജൻ ധൻ യോജനയിൽ കൂടുതൽ പേരെ ഉൾപ്പെടുത്തും    
  •  ഗ്രാമവികസനത്തിന്​ 13.34 ലക്ഷം കോടി    
  • 24 പുതിയ മെഡിക്കൽ കോളജുകൾ സ്ഥാപിക്കും    
  • ടി.ബി രോഗികൾക്ക്​ 600 കോടി സഹായം    
  • ആരോഗ്യ പദ്ധതിയിൽ അഞ്ച്​ ലക്ഷം രൂപ കുടുംബത്തിന്​ പ്രതിവർഷം ചികിൽസ സഹായം    
  • ആരോഗ്യ കേന്ദ്രങ്ങൾക്കായി 1200 കോടി    
  • പത്ത്​ കോടി പാവപ്പെട്ട കുടുംബങ്ങൾക്ക്​ ആരോഗ്യ ചികിൽസ    
  • മിടുക്കരായ ബിടെക്​ വിദ്യാർഥികൾക്ക്​ പ്രത്യേക പദ്ധതി    
  • നാല്​ കോടി വീടുകളിൽ സൗജന്യ വൈദ്യുതി    
  • ഭവനരഹിതർക്ക്​ 2022നകം വീട്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arun jaitelymalayalam newsBudget 2018Modi Care
News Summary - Modi Care For Poorest Family - India News
Next Story