ശൂന്യമായ ബാഗിൽ നിന്ന് വിൽപ്പന നടത്തുന്ന മികച്ച കച്ചവടക്കാരനാണ് മോദി- തരൂർ
text_fieldsകൊച്ചി: വികസന സന്ദേശങ്ങൾ തന്ത്രപരമായി ഉപയോഗിച്ചതാണ് മോദിയുടെ വിജയത്തിനു പിറകിലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. ശൂന്യമായ ബാഗുമായി വിൽപ്പന നടത്തുന്ന മികച്ച വിൽപ്പനക്കാരനാണ് മോദിയെന്നും തരൂർ പരിഹസിച്ചു.
വാജ്പെയ് സർക്കാറിൽ 182 സീറ്റുകളായിരുന്നു ബി.െജ.പിക്കുണ്ടായിരുന്നത്. മോദിയാകെട്ട 282 സീറ്റുകൾ നേടി. കൂടുതൽ നേടിയ ഇൗ 100 സീറ്റുകൾ ഹിന്ദുത്വ വികാരത്തിൽ നിന്നുണ്ടായതല്ല. മറിച്ച്, വികസന സന്ദേശങ്ങളുടെ തന്ത്രപരമായ ഉപയോഗത്തിലൂടെയാണ് ഇവ നേടിയെടുത്തതെന്ന് തരൂർ പറഞ്ഞു. കൊച്ചിയിൽ നടക്കുന്ന പുസ്തകോത്സവത്തിൽ ‘വൈ െഎ ആം എ ഹിന്ദു’ എന്ന പുസ്തകത്തെ കുറിച്ചുള്ള ചർച്ചക്കിടെ സംസാരിക്കുകയായിരുന്നു തരൂർ.
ബാബരി മസ്ജിദ് വിഷയം പരിഹരിക്കുന്നതിനായി കോൺഗ്രസ് സജീവമായി ശ്രമിക്കണമെന്നും തരൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.