ആളുമാറി വീണ്ടും മോദി ഭക്തരുടെ ട്വിറ്റർ ആക്രമണം; പണികിട്ടിയത് സ്പൈഡർമാനും
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചതിന് വീണ്ടും ആളുമാറി സംഘപരിവാർ ആക്രമണം. സൂപ്പർ ഹീറോയായ 'സ്ൈപഡർമാൻ' ആണ് ഇത്തവണ മോദി ഭക്തരുടെ ആക്രമണത്തിന് ഇരയാകുന്നത്.
മൊേട്ടര ക്രിക്കറ്റ് സ്റ്റേഡിയത്തിന് നരേന്ദ്രമോദിയുടെ പേരു നൽകിയതിനായിരുന്നു വിമർശനം. വിമർശിച്ച് രംഗത്തെത്തിയതാകട്ടെ ഇംഗീഷ് എഴുത്തുകാരനും ക്രിക്കറ്റുകാരനുമായ ടോം ഹോളണ്ടും. പരിഹാസം കലർന്ന ട്വീറ്റിനെതിരെ മോദി ഭക്തൻമാർ ട്വിറ്ററിൽ ബഹിഷ്കരണ ആഹ്വാനവുമായെത്തി. എന്നാൽ ബഹിഷ്കരിക്കാൻ തെരഞ്ഞെടുത്തതാകട്ടെ സ്പൈഡന്മാൻ ചിത്രത്തിൽ നായകനായ ടോം ഹോളണ്ടിനെയും.
ടോം ഹോളണ്ട് എന്ന ട്വിറ്റർ അക്കൗണ്ട് കണ്ടതോടെ ഹോളിവുഡ് നടൻ ആണെന്ന് തെറ്റിദ്ധരിച്ച് സ്പൈഡർമാനെ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി രംഗത്തെത്തുകയായിരുന്നു. നടൻ നായകനാകുന്ന സ്പൈഡർ മാൻ 3 ബഹിഷ്കരിക്കണമെന്നാണ് പ്രചാരണം. സിനിമ നിരോധിക്കണമെന്നും ആഹ്വാനമുണ്ട്.
താരത്തിന് നേരെ മോദി ഭക്തരുടെ ട്വിറ്റർ ആക്രമണം തുടങ്ങിയതോടെ ബോയ്േകാട്ട് സ്പൈഡർമാൻ, ബാൻ സ്പൈഡർമാൻ തുങ്ങിയ ഹാഷ്ടാഗുകൾ ട്വിറ്ററിൽ ട്രെൻഡിങ്ങിലെത്തി. ആളുമാറിയ വിവരം പലരും ശ്രദ്ധയിൽപ്പെടുത്തുന്നുണ്ടെങ്കിലും ട്വിറ്ററിൽ സ്ൈപഡർമാനെതിരെ ആക്രമണം തുടരുകയാണ്. ഇതിൽ നിരവധി ട്രോളുകളും നിറഞ്ഞു.
മൊേട്ടര സ്റ്റേഡിയത്തിന് മോദിയുടെ പേര് നൽകിയതിനെതിരെ വ്യാജ സ്തുതിയിലൂടെയായിരുന്നു എഴുത്തുകാരൻ ടോം ഹോളണ്ടിന്‍റെ പരിഹാസം. 'ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സ്വന്തം പേരു നൽകാൻ തീരുമാനിച്ച മോദിയുടെ വിനയത്തെ ആരാധിക്കുന്നു' എന്നായിരുന്നു ട്വീറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.