നരേന്ദ്രമോദി ഇന്ത്യൻ ജനാധിപത്യത്തിന് പുതിയ ദിശാബോധം നൽകി -ജെ.പി. നഡ്ഡ
text_fieldsന്യൂഡൽഹി: കൃത്യമായ കാഴ്ചപ്പാടോടു കൂടിയ നയപരിപാടികളോടെയും ടീം ഇന്ത്യയെന്ന വികാരം ശക്തിപ്പെടുത്തുന്നതിലൂടെയും നരേന്ദ്ര മോദി ഇന്ത്യൻ ജനാധിപത്യത്തിന് പുതിയ ദിശാബോധം നൽകിയെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ.
രണ്ടാം മോദി സർക്കാറിെൻറ ഒരു വർഷക്കാലം സങ്കൽപിക്കാൻ പോലും സാധിക്കാത്ത വിധം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. രാജ്യത്തെ അവസാനത്തെ വ്യക്തിയുടെ ജീവിതത്തിലും പുരോഗതി കൊണ്ടുവരാനുള്ള ലക്ഷ്യം സർക്കാറിെൻറ എല്ലാ തീരുമാനങ്ങളിലും കാണാവുന്നതാണ്. കോവിഡ് പ്രതിസന്ധി പ്രധാനമന്ത്രി മികച്ച രീതിയിൽ കൈകാര്യം ചെയ്തുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പുതിയ ആശയങ്ങളെ ഉൾക്കൊള്ളുന്ന, ഉറച്ച തീരുമാനങ്ങളെടുക്കാൻ കഴിവുള്ള സർക്കാറാണിത്. മുമ്പില്ലാത്തവിധം ചരിത്രപരമായ ഒരു വർഷം പൂർത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
आदरणीय प्रधानमंत्री श्री @narendramodi जी के नेतृत्व में देश के सर्वांगीण विकास के लिए समर्पित सरकार के द्वितीय कार्यकाल का सफल एक वर्ष पूर्ण होने होने पर, मैं प्रधानमंत्री जी और सरकार के सभी सदस्यों को हृदय से बधाई देता हूँ। मोदी जी की सरकार का यह साल अनेक उपलब्धियों से भरा है।
— Jagat Prakash Nadda (@JPNadda) May 30, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.