സാധാരണക്കാരുടെ പോക്കറ്റ് കൊള്ളയടിച്ച് സുഹൃത്തുക്കളുടെ പോക്കറ്റ് നിറക്കലാണ് മോദിയുടെ മഹത്തായ പ്രവർത്തനം -രാഹുൽ
text_fieldsന്യൂഡൽഹി: രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധനവില വർധനവിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സാധാരണക്കാരുടെ പോക്കറ്റ് കൊള്ളയടിച്ച് മോദി സുഹൃത്തുക്കളുടെ പോക്കറ്റ് നിറക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഉയർന്ന നികുതി പെട്രോളിനും ഡീസലിനും ഈടാക്കി ജനങ്ങളെ പിഴിയുകയാണെന്ന് കോൺഗ്രസ് അഭിപ്രായപ്പെട്ടിരുന്നു. ഇതിൽനിന്ന് സർക്കാർ പിന്തിരിയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
'പെട്രോൾ പമ്പിലെത്തി കാറിൽ ഇന്ധനം നിറക്കുേമ്പാൾ വേഗത്തിൽ മീറ്റർ കറങ്ങുേമ്പാൾ ഓർക്കണം അസംസ്കൃത എണ്ണവില കൂടുകയോ കുറയുകയോ ചെയ്തിട്ടില്ല. പെട്രോൾ ലിറ്ററിന് 100 രൂപയും. നിങ്ങളുടെ പോക്കറ്റുകൾ കൊള്ളയടിച്ച് സുഹൃത്തുക്കളുടെ പോക്കറ്റ് നിറക്കലാണ് മോദി സർക്കാർ ചെയ്യുന്ന മഹത്തായ പ്രവർത്തനം' -രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്ത് എണ്ണവില കുതിച്ചുയരുകയാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും പെട്രോൾ ലിറ്ററിന് നൂറു കടന്നിരുന്നു. എന്നാൽ, എണ്ണവില ഉയരുന്നത് യു.പി.എ സർക്കാറിന്‍റെ തെറ്റായ നയങ്ങളാണെന്നായിരുന്നു കേന്ദ്രത്തിന്‍റെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.