മോദിയുടെ നയങ്ങൾ രാജ്യത്തിന് ദോഷകരം -മൻമോഹൻ സിങ്
text_fieldsബംഗളൂരു: നരേന്ദ്ര മോദി സർക്കാറിനെതിരെ രൂക്ഷ വിമർശവുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. നയങ്ങൾ തിരുത്തുന്നതിന് പകരം ബി.ജെ.പി ഗൂഢാലോചന സിദ്ധാതങ്ങൾ വിൽക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ബംഗളൂരുവിലെ കർണാടക കോൺഗ്രസ് ആസ്ഥാനത്ത് മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായിരുന്ന ഇന്ത്യയെ മോദി സർക്കാർ വ്യവസ്ഥാപിതമായി തകർത്തതായും മൻമോഹൻ ആരോപിച്ചു. വർഷങ്ങളെടുത്താണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ലോകത്തെ മൂന്നാം സ്ഥാനത്തെത്തിച്ചത്. അത് പടിപടിയായി തകർത്തെറിഞ്ഞിരിക്കുന്നു.
ഒരു പ്രധാനമന്ത്രിയുടെ ഒാഫീസും ഇതിന് മുമ്പ് എതിരാളികൾക്കെതിരെ നേരിട്ട് ആരോപണം ഉന്നയിച്ചിട്ടില്ല. എന്നാൽ മോദി ഒരോ ദിവസവും അതാണ് ചെയ്യുന്നത്. പ്രധാനമന്ത്രി ഇത്രയും തരംതാഴുന്നത് നമ്മുടെ രാജ്യത്തിന് നല്ലതല്ലെന്നും മൻമോഹൻ വ്യക്തമാക്കി.
എക്സൈസ് തീരുവ നികുതി ചുമത്തുക വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ ശിക്ഷിക്കുകയാണെന്ന് സിങ് ആരോപിച്ചു. യു.പി.എ സർക്കാറിനെ അപേക്ഷിച്ച് എൻ.ഡി.എ സർക്കാരിനു കീഴിൽ ജി.ഡി.പി പകുതിയായി കുറഞ്ഞുവെന്ന് സിങ് ആരോപിച്ചു.
മോഡി സർക്കാരിൻെറ സാമ്പത്തിക കെടുകാര്യസ്ഥത മൂലം ബാങ്കിങ് മേഖലയിൽ പൊതു ജനങ്ങളുടെ വിശ്വാസം കുറയുകയാണ്. ഇക്കാര്യം താൻ വളരെ ശ്രദ്ധയോടെയും ഉത്തരവാദിത്തത്തോടെയും പറയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.