കോൺഗ്രസിനെ ‘പിടിക്കാൻ’ ആദായ നികുതി വകുപ്പ്; അഹ്മദ് പട്ടേലിന് നോട്ടീസ്
text_fieldsന്യൂഡൽഹി: കോൺഗ്രസിെൻറ സാമ്പത്തിക ഇടപാടുകളിൽ നികുതിവെട്ടിപ്പ് നടന്നതായ കേസിൽ മുതിർന്ന നേതാവ് അഹ്മദ് പട്ടേലിന് ആദായ നികുതി നോട്ടീസ്. കോൺഗ്രസ് ട്രഷറർ എന്ന നിലക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ പുതിയ നോട്ടീസ് അയച്ചതായി ആദായ നികുതി വകുപ്പ് അധികൃതർ അറിയിച്ചു.
2019 ഏപ്രിലിൽ മധ്യപ്രദേശിലെ 52 സ്ഥലങ്ങളിലും കഴിഞ്ഞ ഒക്ടോബർ, ഫ്രെബ്രുവരി മാസങ്ങളിൽ കൂടുതൽ ഇടങ്ങളിലും വകുപ്പ് നടത്തിയ പരിശോധനകളിൽ രേഖകളിൽ പെടാത്ത 550 കോടിയുടെ അപ്രഖ്യാപിത സാമ്പത്തിക ഇടപാട് കണ്ടെത്തിയെന്നാണ് കേസ്.
കഴിഞ്ഞ ഫെബ്രുവരിയിലും അഹ്മദ് പട്ടേലിന് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരുന്നു. എന്നാൽ, ആരോഗ്യ പ്രശ്നങ്ങളാൽ അന്ന് ഹാജരാകാൻ കഴിഞ്ഞിരുന്നില്ലെന്ന് ഗുജറാത്തിൽനിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പട്ടേൽ പറഞ്ഞു. പാർട്ടിയുടെ വരുമാനം, സംഭാവനകൾ, ചെലവുകൾ എന്നിവ അന്വേഷിക്കാനാണ് പാർട്ടി ട്രഷററെ നേരിട്ട് വിളിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.