മാധ്യമ വിലക്കിൽ പ്രധാനമന്ത്രി ആശങ്കയറിയിച്ചു, പിഴവുണ്ടെങ്കിൽ തിരുത്തും - പ്രകാശ് ജാവദേക്കർ
text_fieldsന്യൂഡൽഹി: മീഡിയവണിനും ഏഷ്യാനെറ്റ് ന്യൂസിനും വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ പ്രധാനമന്ത്രി ആശങ്കയറിയിച്ചെന്ന് കേന്ദ്ര വാർത്ത വിനിമയ മന്ത്രി പ്രകാശ് ജാവദേക്കർ. മാധ്യമവിലക്കിനെക്കുറിച്ച് അന്വേഷണം നടത്തി തുടർനടപടിയെടുക്കും. പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തുമെന്നും മാധ്യമസ്വാതന്ത്ര്യം ജനാധിപത്യത്തിന് അനിവാര്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
വടക്കുകിഴക്കൻ ഡൽഹിയിൽ അരങ്ങേറിയ വംശീയാതിക്രമം പക്ഷപാതപരമായി റിപ്പോർട്ടുചെയ്തെന്നാരോപിച്ചാണ് മീഡിയവൺ, ഏഷ്യാനെറ്റ് ന്യൂസ് ചാനലുകളുടെ സംപ്രേക്ഷണം 48 മണിക്കൂർ കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം വിലക്കിയത്. എന്നാൽ പ്രതിഷേധം ശക്തമായതോടെ ചാനലുകളുടെ വിലക്ക് നീക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.