പെഗസസ്: മോദി സർക്കാർ ചെയ്തത് രാജ്യദ്രോഹം; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: ചാരസോഫ്റ്റ് വെയറായ പെഗസസ് ഇന്ത്യ വാങ്ങിയെന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിനു പിന്നാലെ കേന്ദ്ര സർക്കാറിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി സർക്കാർ ചെയ്തത് രാജ്യദ്രോഹമാണെന്ന് രാഹുൽ കുറ്റപ്പെടുത്തി.
സംസ്ഥാന നേതാക്കളെയും പൊതുജനങ്ങളെയും നിരീക്ഷിക്കാനാണ് മോദി സർക്കാർ പെഗസസ് വാങ്ങിയതെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. ഫോണുകൾ ചോർത്തിയതിലൂടെ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും കോടതിയെയുമാണ് അവർ ലക്ഷ്യമിട്ടത്. ഇത് രാജ്യദ്രോഹമാണ്. മോദി സർക്കാർ ചെയ്തത് രാജ്യദ്രോഹമാണെന്നും രാഹുൽ പറഞ്ഞു.
റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ മറ്റു കോൺഗ്രസ് നേതാക്കളും കേന്ദ്ര സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. എന്തുകൊണ്ടാണ് മോദി സർക്കാർ ഇന്ത്യയുടെ ശത്രുക്കളെപ്പോലെ പെരുമാറുന്നതെന്നും ഇന്ത്യൻ പൗരന്മാർക്കെതിരെ യുദ്ധമുഖങ്ങളിലെ ആയുധങ്ങൾ ഉപയോഗിക്കുന്നതെന്നും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ കാർഗെ വിമർശിച്ചു.
2017ൽ 200 കോടി രൂപയുടെ പ്രതിരോധ കരാറിൽ ഉൾപ്പെടുത്തി ഇന്ത്യ പെഗസസ് വാങ്ങിയെന്നാണ് ന്യൂയോർക്ക് ടൈംസ് വെളിപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.