അതിർത്തി സംഘർഷങ്ങൾക്കിടെ മോദി സർക്കാർ ചൈനീസ് നിയന്ത്രിത ബാങ്കുകളിൽ നിന്നും വായ്പയെടുത്തത് 9202 കോടി രൂപ
text_fieldsന്യൂഡൽഹി: കഴിഞ്ഞ ജൂൺ 15നായിരുന്നു ഗൽവാൻ വാലിയിൽ 20 ഇന്ത്യൻ ജവാൻമാർ ചൈനീസ് പട്ടാളക്കാരാൽ കൊല്ലപ്പെട്ടത്. അതിന് പിന്നാലെ രാജ്യത്ത് വലിയ ചൈന വിരുദ്ധ വികാരം ഉടലെടുക്കുകയും ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കുന്നതിലേക്ക് വരെ നയിച്ചിരുന്നു. എന്നാൽ, അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്കിടയിലും ചൈനയുടെ നിയന്ത്രണത്തിലുള്ള ബാങ്കുകളിൽ നിന്ന് മോദി സർക്കാർ 1350 മില്യണ്‍ യുഎസ് ഡോളർ (9202 കോടി ഇന്ത്യന്‍ രൂപ) വായ്പയെടുത്തതായി വെളിപ്പെടുത്തൽ.
പാര്‍ലമെൻറില്‍ കേന്ദ്രധന സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ തന്നെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ബിജെപി എംപിമാരായ സുനില്‍ കുമാര്‍ സിങ്, പിപി ചൗധരി എന്നിവരാണ് ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ആരാഞ്ഞത്. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ബാങ്കിൽ നിന്ന് വായ്പയെടുക്കാൻ രണ്ട് കരാറുകളാണ് കേന്ദ്രസർക്കാർ ഒപ്പിട്ടത്. 3676 കോടി വായ്പയെടുക്കാനുള്ള ആദ്യ കരാർ ഒപ്പിട്ടത് മെയ് എട്ടിനായിരുന്നു. പിന്നീട് 5,514 കോടി വായ്പയെടുക്കാനായി ജൂൺ 19ന് രണ്ടാമതൊരു കരാർ കൂടി ഒപ്പിട്ടു. ഇതുവരെ 1847 കോടി രൂപ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ബാങ്ക് ഇന്ത്യക്ക് കൈമാറിയിട്ടുണ്ട്.
അതിർത്തിയിലുണ്ടായ ആക്രമണങ്ങൾക്കുള്ള പ്രതികാര നടപടിയെന്ന നിലയില്‍ ജൂലൈ 29ന് ഇന്ത്യ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചു. കേന്ദ്രസര്‍ക്കാറിെൻറ ഡിജിറ്റല്‍ സ്‌ട്രൈക്ക് എന്ന രീതിയിലായിരുന്നു അതിനെ കൊട്ടിഘോഷിച്ചത്. എന്നാല്‍, ചൈന വീണ്ടും അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുകയായിരുന്നു. സംഘര്‍ഷം തുടരവേ മെയ് എട്ടിന് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ബാങ്കില്‍ നിന്ന് വായ്പയെടുത്തു. കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന് സാമ്പത്തിക പിന്തുണ തേടിയായിരുന്നു വായ്പ.
ഏഷ്യന്‍ മേഖലയുടെ സാമൂഹിക സാമ്പത്തിക വികസനം ലക്ഷ്യമിട്ട് സ്ഥാപിക്കപ്പെട്ട ബഹുരാഷ്ട്ര ബാങ്കാണ് എഐഐബി. 2016 ജനുവരിയിലാണ് ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചത്. ബാങ്കിെൻറ തുടക്ക കാലം മുതല്‍ തന്നെ ഇന്ത്യയും അംഗമാണ്. എന്നാല്‍ ചൈനയാണ് ബാങ്കിലെ ഏറ്റവും വലിയ ഓഹരിയുടമ. 26.61 ശതമാനം ഓഹരിയാണ് ചൈനയുടെ പക്കലുള്ളത്. ഇന്ത്യയുടെ പക്കല്‍ 7.6 ശതമാനവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.