പെഗസസിന് പണം നൽകിയതാര് ?; മറയ്ക്കാനൊന്നുമില്ലെങ്കിൽ സത്യം തെളിയിക്കാൻ മോദി ഇടപെടണം -സുബ്രമണ്യം സ്വാമി
text_fieldsന്യൂഡൽഹി: ഇസ്രായേൽ ചാര സോഫ്റ്റവെയറായ പെഗസസിന് ഇന്ത്യയിലെ ചോർത്തലിന് പണ നൽകിയതാരാണെന്ന ചോദ്യവുമായി ബി.ജെ.പി എം.പി സുബ്രമണ്യം സ്വാമി. പെഗസസ് കൊമേഷ്യൽ കമ്പനിയാണ്. പണം വാങ്ങിയാണ് അവർ പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രധാനപ്പെട്ട ഒരു ചോദ്യം ഉയരുന്നുണ്ട്.
പെഗാസസിന്‍റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്കായി പണം മുടക്കിയതാരാണ് എന്ന ചോദ്യമാണ് ഇത്. കേന്ദ്രസർക്കാർ അല്ലെങ്കിൽ പിന്നയാരാണ് സോഫ്റ്റ്വെയറിനായി പണം മുടക്കിയത്. ജനങ്ങളോട് ഇത് വെളിപ്പെടുത്താനുള്ള ബാധ്യത മോദി സർക്കാറിനുണ്ടെന്ന് സുബ്രമണ്യം സ്വാമി ട്വീറ്റ് ചെയ്തു.
ഒന്നും മറയ്ക്കാനില്ലെങ്കിൽ മോദി ഇസ്രായേൽ പ്രധാനമന്ത്രിക്ക് കത്തയക്കണം. സോഫ്റ്റ്വെയറിനായി ആരാണ് പണം മുടക്കിയതെന്ന അദ്ദേഹത്തോട് ചോദിക്കണമെന്നും സുബ്രമണ്യം സ്വാമി ആവശ്യപ്പെട്ടു. പെഗസസ് വിഷയത്തിൽ കടുത്ത പ്രതിരോധത്തിലായ മോദി സർക്കാറിനെ വീണ്ടും പ്രതിസന്ധിയിലാക്കുന്നതാണ് സുബ്രമണ്യം സ്വാമിയുടെ ട്വീറ്റുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.