മോദി ഇന്ന് ഗുജറാത്തിൽ; ഗൗരവ് യാത്രയെ അഭിസംബോധന ചെയ്യും
text_fieldsഅഹമ്മദാബാദ്: നിയമസഭാ തെരഞ്ഞെടുപ്പ് കാത്തിരിക്കുന്ന ഗുജറാത്തിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനം നടത്തും. ഗാന്ധിനഗറിനു സമീപത്തെ ഗ്രാമമായ ഭാട്ടിൽ ഗുജറാത്ത് ഗൗരവ് യാത്രയെ അദ്ദേഹം അഭിസംബോധന ചെയ്യും. ‘ഗുജറാത്ത് ഗൗരവ് യാത്ര‘യുടെ സമാപന സമ്മേളനമായി ‘ഗുജറാത്ത് ഗൗരവ് മഹാസേമ്മളന’വും പാർട്ടി സംസ്ഥാന ഘടകം സംഘടിപ്പിക്കുന്നുണ്ട്.
സന്ദർശനത്തിന് മുന്നോടിയായി, ഗുജറാത്തിലെ ജനങ്ങളുടെ വർഷങ്ങളായുള്ള പിന്തുണക്ക് മോദി ജനങ്ങളോട് ട്വിറ്ററിൽ നന്ദി പറഞ്ഞു. ദശകങ്ങളായി ബി.ജെ.പിയെ പിന്തുണക്കുന്ന ജനങ്ങൾക്ക് എെൻറ പ്രണാമം. ഒാരോ ഗുജറാത്തികളുടെയും സ്വപ്നങ്ങൾ പൂർത്തികരിക്കുന്നതിനുവേണ്ടി എന്നും ഞങ്ങൾ പ്രവർത്തിക്കുമെന്നും മോദി ട്വീറ്റ് ചെയ്തു. നല്ല ഭരണ നിർവഹണത്തിലും വികസന രാഷ്ട്രീയത്തിലും ജനങ്ങൾക്കുള്ള വിശ്വാസവും ജനശക്തിയുടെ ആവേശവും തെളിയിക്കുന്നതായിരുന്നു ഗൗരവ് യാത്രയെന്നും മോദി പറഞ്ഞു.
15 ദിവസത്തെ യാത്രയിൽ വിവിധ മുതിർന്ന നേതാക്കൻമാർ പെങ്കടുത്തു. 4,471 കിലോമീറ്റർ ദൂരം പിന്നിട്ട മാർച്ച് 182 നിയമ സഭാ മണ്ഡലങ്ങളിൽ 149 മണ്ഡലങ്ങളും പൂർത്തിയാക്കിയതായി സംസ്ഥാന ബി.ജെ.പി നേതാവ് ജിതു വാഗണി അറിയിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി, ദേശീയാധ്യക്ഷൻ അമിത്ഷാ എന്നിവരും ഗുജറാത്ത് ഗൗരവ് മഹാസമ്മേളനത്തിൽ പെങ്കടുക്കും. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വരുന്ന ആഴ്ചകളിലും മോദി ഗുജറാത്ത് സന്ദർശിക്കുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.