ശ്രീലങ്കയെ വിമർശിക്കാനും ചൈനയെ എതിർക്കാനും മോദിക്ക് ധൈര്യമില്ല -സ്റ്റാലിൻ
text_fieldsചെന്നൈ: കച്ചത്തീവ് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാറിനുമെതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. വിവരാവകാശ നിയമ പ്രകാരം, രാജ്യ സുരക്ഷ സംബന്ധിച്ച തെറ്റായ വിവരങ്ങൾ എങ്ങനെയാണ് കുറഞ്ഞ കാലയളവിനുള്ളിൽ ബി.ജെ.പി തമിഴ്നാട് അധ്യക്ഷൻ കെ.അണ്ണാമലൈക്ക് നൽകിയതെന്ന് വെല്ലൂരിൽ തെരഞ്ഞെടുപ്പ് റാലിയിൽ അദ്ദേഹം ചോദിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ബി.ജെ.പിയുടെ താൽപര്യങ്ങൾക്ക് അനുസൃതമായി വിവരങ്ങൾ മാറ്റുകയായിരുന്നുവെന്നും ഇത്തരം നടപടികൾ അപകടമാണെന്നും സ്റ്റാലിൻ ആരോപിച്ചു. തമിഴ് മത്സ്യത്തൊഴിലാളികളുടെ അറസ്റ്റിൽ ശ്രീലങ്കയെ അപലപിക്കാനോ അരുണാചൽ പ്രദേശിനുമേലുള്ള ചൈനയുടെ അവകാശവാദത്തെ എതിർക്കാനോ ധൈര്യമില്ലാത്ത മോദിക്ക് കച്ചത്തീവിനെക്കുറിച്ച് സംസാരിക്കാൻ അവകാശമില്ല.
ഈ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ കോടതിയലക്ഷ്യമെന്നുപറഞ്ഞ് കേന്ദ്ര സർക്കാർ വിവരങ്ങൾ നൽകിയിരുന്നില്ല. 2015ൽ, കച്ചത്തീവ് ഒരിക്കലും ഇന്ത്യയുടെ ഭാഗമായിരുന്നില്ലെന്നാണ് അന്നത്തെ ബി.ജെ.പി സർക്കാറിന്റെ വിദേശ സെക്രട്ടറി എസ്. ജയ്ശങ്കർ പറഞ്ഞത്. നിലവിൽ കച്ചത്തീവിനെക്കുറിച്ച് സംസാരിക്കുന്ന പ്രധാനമന്ത്രി തന്റെ പത്തുവർഷ ഭരണകാലയളവിൽ, മത്സ്യത്തൊഴിലാളികൾക്കുനേരെ നടന്ന കടന്നാക്രമണത്തിലും അറസ്റ്റിലും വെടിവെപ്പിലും ശ്രീലങ്കൻ സർക്കാറിനെ അപലപിച്ചിട്ടുണ്ടോയെന്നും സ്റ്റാലിൻ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.