മോദിക്ക് സ്വന്തം ജനങ്ങളുടെ ഭക്ഷണശീലത്തെ കുറിച്ചും സംസ്കാരത്തെ കുറിച്ചും ഒരുചുക്കുമറിയില്ല -തൃണമൂൽ കോൺഗ്രസ്
text_fieldsകൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജ്യത്തെ ജനങ്ങളുടെ ഭക്ഷണ ശീലത്തെ കുറിച്ചും സംസ്കാരത്തെ കുറിച്ചും ഒരു ചുക്കും അറിയില്ലെന്ന് തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി. കൂച്ച്ബെഹറിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അഭിഷേക് ബാനർജി.
'ഈ പുണ്യമാസത്തിൽ മത്സ്യം കഴിക്കുന്നവർ ഹിന്ദുവിശ്വാസികളല്ല, മുഗുളൻമാരല്ല എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. പല ഹിന്ദുവീടുകളിലും മത്സ്യവും മാംസവുമില്ലാതെ ദുർഗ പൂജയും കാളി പൂജയും സമ്പൂർണമാകില്ലെന്ന നമ്മുടെ സംസ്കാരത്തെ കുറിച്ച് പ്രധാനമന്ത്രിക്ക് അറിയില്ലേ എന്നാണ് എന്റെ ചോദ്യം. എന്താണ് ഇതെ കുറിച്ച് അദ്ദേഹത്തിന്റെ മന്ത്രി നിസിത് പ്രമാണിക്കിന് പറയാനുള്ളത്. '-അഭിഷേക് ബാനർജി ചോദിച്ചു.
വെള്ളിയാഴ്ച ഉധംപൂരിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിലാണ് രാഹുൽ ഗാന്ധിക്കും ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിനുമെതിരെ മോദി ആഞ്ഞടിച്ചത്. പ്രതിപക്ഷ നേതാക്കളുടെത് മുഗൾ ചിന്താഗതിയാണെന്നും മാംസാഹാരം കഴിച്ച് രാജ്യത്തെ ജനങ്ങളെ പരിഹസിക്കുകയാണെന്നും മോദി ആരോപിച്ചു. നവരാത്രി വേളയിലും സാവനിലും സസ്യേതര ഭക്ഷണം കഴിക്കുന്നത് ആളുകളുടെ വികാരങ്ങളെ വ്രണപ്പെടുത്തി. സാവൻ എന്ന പരിശുദ്ധ മാസത്തിൽ മാംസാഹാരം കഴിക്കുന്നതിന്റെ വിഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നു. വ്യക്തികൾക്ക് അവരുടെ ഭക്ഷണക്രമം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ അവരുടെ പ്രവർത്തനങ്ങൾക്ക് പിന്നിലെ പ്രതിപക്ഷ നേതാക്കളുടെ ഉദ്ദേശ്യശുദ്ധി പ്രാധാന്യമർഹിക്കുന്നുണ്ടെന്നും ആരെയും പേരെടുത്തു പറയാതെ മോദി സൂചിപ്പിച്ചു. ഇതിന് മറുപടി പറയുകയായിരുന്നു അഭിഷേക് ബാനർജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.