സംഗീത പരിപാടിയിലും ടിവിയിലും സംസാരിക്കും, എന്തുകൊണ്ട് മോദി പാർലമെൻറിലേക്കില്ലെന്ന് രാഹുൽ
text_fieldsന്യൂഡൽഹി: ടെലിവിഷനിൽ സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ടാണ് പാർലമെന്റിൽ എത്തി എം.പിമാരോട് സംസാരിക്കാത്തതെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ടി.വിയിലും പോപ്പ് സംഗീതമേളകളിലും അദ്ദേഹത്തിനു സംസാരിക്കാം. എന്നാൽ പാർലമെന്റിൽ എത്തുന്നില്ലെന്ന് രാഹുൽ ആരോപിച്ചു. നോട്ട് അസാധുവാക്കലിനെതിരെ പാർലമെന്റിന്റെ പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ 90 ശതമാനം ജനങ്ങളും ബാങ്കുകളുടെ മുന്നിൽ വരിനിന്ന് ബുദ്ധിമുട്ടുകയാണെന്ന് ബി.എസ്. പി നേതാവ് മായാവതി പറഞ്ഞു. സൂക്ഷ്മതയില്ലാതെ ഇത്തരമൊരു തീരുമാനമെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളോട് മാപ്പു പറയണമെന്നും മായാവതി ആവശ്യപ്പെട്ടു.
500, 1000 രൂപ നോട്ടുകൾ റദ്ദാക്കിയതു സംബന്ധിച്ച ചർച്ചകൾ നടത്തുന്നതിന് നരേന്ദ്ര മോദി സഭയിലെത്തണമെന്ന് പ്രതിപക്ഷ എം.പിമാർ ആവശ്യപ്പെട്ടു. ധനകാര്യമന്ത്രിയെ തനിക്ക് സഭയിലേക്കു വിളിച്ചുവരുത്താം, പക്ഷേ പ്രധാനമന്ത്രിയെ വിളിച്ചുവരുത്താൻ സാധിക്കില്ലെന്ന് രാജ്യസഭ ഡപ്യൂട്ടി സ്പീക്കർ പി.ജെ.കുര്യൻ പറഞ്ഞു. പ്രതിപക്ഷ എം.പിമാർ പാർലമെന്റ് കവാടത്തിനു മുന്നിൽ നാളെ കുത്തിയിരിപ്പുസമരം നടത്തുമെന്ന് അറിയിച്ചു.
അതേസമയം, കേരളത്തിലെ എം.പിമാരുടെ നേതൃത്വത്തിൽ പാർലമെന്റിനു പുറത്ത് സഹകരണമേഖലയ്ക്കുണ്ടായ പ്രതിസന്ധിക്കെതിരെ പ്രതിഷേധം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.