റഫാൽ: അംബാനിയെ മോദി സഹായിച്ചെന്ന് തെളിയിക്കും –രാഹുൽ
text_fieldsന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടിൽ സർക്കാർ വഴിവിട്ടു പ്രവർത്തിച്ചുവെന്നതിന് തെ ളിവില്ലെന്ന സുപ്രീംകോടതി വിധിയെ തുറന്നെതിർത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധ ി.
റഫാൽ ഇടപാടിൽ അഴിമതി നടന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അദ്ദേഹത്തി െൻറ സുഹൃത്ത് അനിൽ അംബാനിയെ സഹായിച്ചിട്ടുണ്ടെന്ന് തെളിയിക്കുക തന്നെ ചെയ്യും -വൈകീട്ട് കോൺഗ്രസ് ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ രാഹുൽ ആണയിട്ടു.
526 കോടി രൂപയിൽനിന്ന് ഒാരോ വിമാനത്തിെൻറയും വില 1600 കോടി രൂപയായി വർധിച്ചത് എങ്ങനെയെന്ന അടിസ്ഥാന ചോദ്യം ബാക്കിയാണ്. രാജ്യത്തിെൻറ കാവൽക്കാരൻ കള്ളനാണ്. അത് കോൺഗ്രസ് തെളിയിക്കും. 36 പോർവിമാനങ്ങളുടെ വിലയെക്കുറിച്ച സി.എ.ജി റിപ്പോർട്ട് സുപ്രീംകോടതി വിധിയിൽ പരാമർശിക്കുന്നതിനെ രാഹുൽ ചോദ്യംചെയ്തു. അത്തരമൊരു സി.എ.ജി റിപ്പോർട്ട് പൊതുസമൂഹത്തിനു മുന്നിലുണ്ടെന്ന് കോടതി പറയുന്നുണ്ടെങ്കിലും, ആരും അത് കണ്ടിട്ടില്ല.
സി.എ.ജി റിപ്പോർട്ട് പരിശോധിക്കുന്നത് പാർലെമൻറിെൻറ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയാണ് (പി.എ.സി). അതിെൻറ അധ്യക്ഷനായ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ അതു കണ്ടിട്ടില്ലെന്ന് അദ്ദേഹത്തെ അടുത്തിരുത്തി രാഹുൽ പറഞ്ഞു.
പക്ഷേ, കോടതി കണ്ടെന്നാണ് പറയുന്നത്. ശരിക്കും മനസ്സിലാവുന്നില്ല. മാധ്യമ പ്രവർത്തകർ ചിരിക്കുന്നു. തനിക്ക് കഥ മനസ്സിലാവുന്നില്ല -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.