മോദി ഹിന്ദുക്കളുടെ മനസിലേക്ക് ഭയം കുത്തിനിറക്കുന്നു - ഫാറൂഖ് അബ്ദുല്ല
text_fieldsശ്രീനഗർ: അധികാരത്തിൽ തുടരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിന്ദു വിഭാഗത്തിന്റെ മനസിലേക്ക് ഭയം കുത്തിനിറക്കുകയാണെന്ന് നാഷനൽ കോൺഫറൻസ് പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല. 2014 മോദിയെ അധികാരത്തിലെത്തിച്ച സാധാരണക്കാരവന്റെ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കാൻ മോദി ഇപ്പോൾ ശ്രമിക്കുന്നില്ല. ജനങ്ങൾ ഇത്തരം വിഭജന-വിഭാഗീയ രാഷ്ട്രീയത്തിൽ നിന്നും അകൽച്ച പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എൻ.സി ലോക്സഭ സ്ഥാനാർത്ഥി ആഗ സയ്യിദ് റുഹുല്ല മെഹ്ദിക്ക് പിന്തുണയറിയിച്ച് നടത്തിയ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
"മോദി ഹിന്ദുക്കൾക്കിടയിൽ ഭയം ജനിപ്പിക്കുകയാണ്. ആ ഭയം സൃഷ്ടിക്കാൻ ഹിന്ദുക്കളുടെ മംഗല്യസൂത്രം തട്ടിയെടുത്ത് അത് വിറ്റ് മുസ്ലിങ്ങൾക്ക് പണം നൽകുമെന്ന് പറയുന്നു. നിങ്ങളുടെ സഹോദരിമാരിൽ നിന്നും അമ്മമാരിൽ നിന്നും മംഗല്യസൂത്രം തട്ടിയെടുക്കാൻ മാത്രം നീചരാണോ ഞങ്ങൾ? മോദി ഹിന്ദുക്കളുടെ മനസിൽ മുസ്ലിം വിരുദ്ധതയുണ്ടാക്കുകയാണ്. മോദി പറയുന്നു മുസ്ലിങ്ങൾ കൂടുതൽ കുട്ടികളെ സൃഷ്ടിക്കുന്നുവെന്ന്. കുട്ടികളെ നൽകുന്നത് ദൈവമാണ്. കുട്ടികളില്ലാത്ത നിരവധി പേരുണ്ട്. സ്വന്തമായി ഒരു കുഞ്ഞില്ലാത്ത അദ്ദേഹത്തിന് കുട്ടികളെ കുറിച്ച് എന്തറിയാനാണ്. ഭാര്യയെ ബഹുമാനിക്കനറിയാത്ത അദ്ദേഹത്തിന് എങ്ങനെയാണ് കുട്ടികൾ മൂല്യവത്താകുക," ഫാറൂഖ് അബ്ദുല്ല ചോദിച്ചു.
അധികാരത്തിലെത്തുന്നത് വരെ പാചകവാതക വിലയെക്കുറിച്ചും, തൊഴിഴില്ലായ്മയെക്കുറിച്ചും അദ്ദേഹം സംസാരിക്കുമായിരുന്നു. 2014ൽ ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വില 400 രൂപയായിരുന്നു. ഇന്ന് അത് 1100 രൂപയാണ്. ഡീസൽ വില ഉയർന്നു, പച്ചക്കറികൾ, ആട്ടിറച്ചി തുടങ്ങിയവയുടെ വില ഉയർന്നു. വോട്ടെന്ന അവകാശം ഉപയോഗിക്കുമ്പോൾ ജനങ്ങൾ ഇ.വി.എം മെഷീനുകൾ കൃത്യമായി പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.