Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രധാനമന്ത്രി...

പ്രധാനമന്ത്രി ന്യൂനപക്ഷങ്ങളെ പ്രകോപിപ്പിക്കുന്നു - ഡാനിഷ് അലി

text_fields
bookmark_border
Danish Ali
cancel

ന്യൂഡൽഹി: മുസ്ലിങ്ങളെ നുഴഞ്ഞുകയറ്റക്കാരെന്ന് പരാമർശിച്ച് ന്യൂനപക്ഷങ്ങളെ പ്രധാനമന്ത്രി പ്രകോപിപ്പിക്കുകയാണെന്ന് കോൺ​ഗ്രസ് നേതാവ് ഡാനിഷ് അലി. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം.

ഇത്തരം പരാമർശങ്ങളിലൂടെ അവരാണ് ന്യൂനപക്ഷങ്ങളെ പ്രകോപിപ്പിക്കുന്നത്. 14ശതമാനം മാത്രമുള്ള ന്യൂനപക്ഷങ്ങൾക്ക് ബാക്കിയുള്ള 86 ശതമാനത്തെ എങ്ങനെയാണ് ഭയപ്പെടുത്താവനാവുകയെന്നും അദ്ദേഹം ചോദിച്ചു.

രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മുസ്ലിങ്ങൾക്കെതിരെ അപകീർത്തി പരാമർശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രം​ഗത്തെത്തിയത്. അധികാരത്തിലെത്തിയാൽ കോൺ​ഗ്രസ് രാജ്യത്തിന്റെ സ്വത്ത് കൂടുതൽ കുട്ടികളുള്ളവർക്ക് വീതിച്ചു നൽകുമെന്ന് പറഞ്ഞിരുന്നുവെന്നായിരുന്നു മോദിയുടെ പരാമർശം. രാജ്യത്തെ സ്വത്തുക്കളുടെ പ്രാഥമിക അവകാശം മുസ്ലിങ്ങൾക്കാണെന്നാണ് കോൺ​ഗ്രസിന്റെ വാദമെന്നും മോദി പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiLok Sabha Elections 2024Danish Ali
News Summary - Modi is provoking minorities says Danish Ali
Next Story