'മോദി എക്കാലത്തെയും മികച്ച കളിക്കാരൻ; അദാനി എൻഡിൽ നിന്നും അംബാനി എൻഡിൽ നിന്നും ഒരുപോലെ പന്തെറിയാൻ സാധിക്കും'
text_fieldsന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേരയിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകിയതിൽ രൂക്ഷ പരിഹാസവുമായി അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ. പട്ടേൽ ഒരു ക്രിക്കറ്റ് കളിക്കാരൻ ആയിരുന്നില്ല. എന്നാൽ, മോദി എക്കാലത്തെയും മികച്ച കുത്തിത്തിരിപ്പുകാരനാണ് (സ്പിൻ മാസ്റ്റർ). അതിനാൽ സ്റ്റേഡിയത്തിന്‍റെ പേരുമാറ്റം നീതീകരിക്കാനാകും -പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു.
മോദിയുടെ പന്തുകൾ നിങ്ങളെ ക്ലീൻ ബൗൾ ചെയ്യുക മാത്രമല്ല, നിങ്ങളുടെ മനസിനെ വരെ കാലിയാക്കും. അദാനി എൻഡിൽ നിന്നും അംബാനി എൻഡിൽ നിന്നും ഒരേപോലെ പന്തെറിയാൻ മോദിക്ക് സാധിക്കുമെന്നും പ്രശാന്ത് ഭൂഷൺ പരിഹസിച്ചു.
There is some justification for renaming the Sardar Patel stadium the Narendra Modi stadium. Patel was not a cricketer, but Modi is the greatest spin master of all time! His spin will not only clean bowl you, it will also clean out your mind! He can spin from Ambani or Adani end! https://t.co/5FK4HseGFH
— Prashant Bhushan (@pbhushan1) February 25, 2021
കഴിഞ്ഞ ദിവസമാണ് അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയം നരേന്ദ്ര മോദിയുടെ പേരിൽ പുനർനാമകരണം ചെയ്തത്. സർദാർ വല്ലഭ്ഭായ് പട്ടേലിന്‍റെ പേരിലായിരുന്നു സ്റ്റേഡിയം നിർമിച്ചത്. സ്റ്റേഡിയത്തിന്‍റെ രണ്ട് ബൗളിങ് എൻഡുകൾക്ക് അംബാനിയുടെയും അദാനിയുടെയും പേരുകളാണ് നൽകിയിരിക്കുന്നത്. ഇതും വ്യാപക വിമർശനത്തിനിടയാക്കി.
പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെ നിരവധി പേർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ആർ.എസ്.എസിനെ നിരോധിച്ച ആഭ്യന്തരമന്ത്രിയാണ് പേട്ടലെന്ന് ഇപ്പോഴാണ് കേന്ദ്ര സർക്കാർ തിരിച്ചറിഞ്ഞതെന്ന് ശശി തരൂർ എം.പി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. അതല്ലെങ്കിൽ അടുത്ത രാഷ്ട്രത്തലവൻ വരുന്നതിനുമുമ്പുള്ള അഡ്വാൻസ് ബുക്കിങ് ആയിരിക്കുമിത്. അതുമല്ലെങ്കിൽ ഉന്മാദങ്ങളെ അടയാളപ്പെടുത്തിയുള്ള പൈതൃക നിർമാണമാണോ എന്നും സംശയിക്കാമെന്നും തരൂർ കുറിച്ചു.
രാഹുൽ ഗാന്ധിയും വിമർശനവുമായെത്തി. 'മോദിയുടെ സ്റ്റേഡിയം, അദാനി റിലയൻസ് എൻഡുകൾ, ജയ്ഷാ അധ്യക്ഷൻ, സത്യം സ്വയം പുറത്തുവരുന്നത് ഇങ്ങിനെയാണ്'-രാഹുൽ ട്വിറ്ററിൽ കുറിച്ചു. 'നമ്മൾ രണ്ട് നമ്മുക്ക് രണ്ട്' എന്ന ഹാഷ്ടാഗും രാഹുൽ പങ്കുവച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.