ഇന്ത്യയും ഇസ്രായേലും ഇനി തന്ത്രപ്രധാന പങ്കാളികൾ
text_fieldsജറൂസലം: ഉഭയകക്ഷിബന്ധത്തെ തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് ഉയർത്താൻ ഇന്ത്യയും ഇസ്രായേലും തീരുമാനിച്ചു. ഭീകരതക്കെതിരെ കൂടുതൽ ശക്തമായി പോരാടുമെന്ന് ഇരുരാജ്യങ്ങളും പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പുറപ്പെടുവിച്ച സംയുക്തപ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഭീകരതക്കെതിരെ സമഗ്ര അന്താരാഷ്ട്ര ഉടമ്പടിക്ക് രൂപം നൽകണമെന്ന് നിർദേശിച്ച പ്രസ്താവന, ആഗോളസമാധാനത്തിനും സുരക്ഷിതത്വത്തിനും ഭീകരത വൻ ഭീഷണിയാണ് ഉയർത്തുന്നതെന്ന് അഭിപ്രായപ്പെട്ടു. ഇതിനെതിരെ ശക്തമായി നീങ്ങേണ്ടതുണ്ട്. തീവ്രവാദികൾക്കും തീവ്രവാദ സംഘടനകൾക്കും അവർക്ക് സാമ്പത്തികമായും മറ്റും പിന്തുണ നൽകുന്നവർക്കുമെതിരെ കടുത്ത നടപടിയെടുക്കണം.
എന്തിെൻറ പേരിലായാലും തീവ്രവാദത്തെ അംഗീകരിക്കാനാവില്ലെന്ന് സംയുക്ത പ്രസ്താവന വ്യക്തമാക്കി. ഭീകരരുടെ അതിക്രമത്തിൽ ഇസ്രായേലിനെപോലെ കെടുതി അനുഭവിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം നരേന്ദ്ര മോദി പറഞ്ഞു.
ഏഴു കരാറിൽ ഒപ്പുവെച്ചു
ജറൂസലം: ഇസ്രായേലും ഇന്ത്യയും ഏഴിന കരാറിൽ ഒപ്പുവെച്ചു. ബഹിരാകാശം, കൃഷി, ജലസംരക്ഷണം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും സഹകരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷമാണ് ഇരു രാജ്യങ്ങളും കരാറിൽ ഒപ്പുവെച്ചത്. 40 ദശലക്ഷം ഡോളറിെൻറ ഇന്ത്യ-ഇസ്രായേൽ വ്യവസായ വികസന ഗവേഷണ ഫണ്ടിന് രൂപംനൽകാനുള്ള ധാരണപത്രത്തിലും ഒപ്പിട്ടു. കൃഷിയിൽ 2018 മുതൽ 2020 വരെ സഹകരിക്കാൻ പ്രവർത്തനപദ്ധതി തയാറാക്കും.
ഇരുരാജ്യങ്ങളിലെയും ശാസ്ത്രജ്ഞരും ഗവേഷകരും പരസ്പരം താൽപര്യമുള്ള മേഖലകളിൽ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഇത് യാഥാർഥ്യമാക്കാൻ വ്യവസായ വികസന ഫണ്ട് സഹായകമാകും. ജലം, കൃഷി എന്നീ മേഖലകളിൽ നവീന സാേങ്കതികവിദ്യ നടപ്പാക്കുന്നതിൽ ഇസ്രായേൽ മുൻനിര രാജ്യമാണ്. ഇത് ഇന്ത്യയുടെ വികസനത്തിന് ഉപയോഗപ്പെടുത്തുകയാണ് തെൻറ മുൻഗണനയെന്നും മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.