പ്രവാസി പ്രശ്നത്തിൽ മോദിക്ക് മൗനം -ആൻറണി
text_fieldsന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തിൽ മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ പ്രത്യേ ക വിമാനങ്ങളില്‍ അതാത് സംസ്ഥാനങ്ങളിൽ എത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെ ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആൻറണി എം.പി പ്രധാനമന്ത്രി നരേന്ദ്ര മോദിയ ോട് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധനചെയ്ത് നടത്തിയ പ്രസംഗത്തിലോ ഈ മാസം 20ന് ശേഷം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് പറയുന്ന ഇളവുകളിലോ രാജ്യത്തിന് വേണ്ടി വിലപ്പെട്ട സംഭാവനകള്‍ നല്കുന്ന പ്രവാസികളെ കുറിച്ച് ഒരു പരാമര്‍ശവുമില്ലാതെ പോയത് നിര്‍ഭാഗ്യകരമായി -അദ്ദേഹം പറഞ്ഞു.
പ്രധാനപ്പെട്ട എല്ലാ രാജ്യങ്ങളും വിദേശ രാജ്യങ്ങളിലുള്ള അവരുടെ പൗരന്മാരെ പ്രത്യേക വിമാനത്തില്‍ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ശേഷിക്കുന്ന രാജ്യങ്ങള്‍ നടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങി കഴിഞ്ഞു.
ഈ സാഹചര്യത്തിലെങ്കിലും രാജ്യത്തിലുള്ള പ്രവാസികളുടെ കുടുംബാംഗങ്ങളുടേയും വിദേശത്തുള്ള പ്രവാസികളുടെയും താൽപര്യമനുസരിച്ച് അവരെ മടക്കി കൊണ്ടുവരാനുള്ള ഇടപെടല്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ആരംഭിക്കണമെന്ന് ആൻറണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.