കേരള എം.പിമാരെ മോദി കാണില്ല
text_fieldsന്യൂഡൽഹി: കേരളത്തിലെ പ്രളയക്കെടുതിക്ക് പരമാവധി കേന്ദ്രസഹായം ആവശ്യപ്പെടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നതിന് കേരള എം.പിമാർക്ക് അനുമതിയില്ല. കൂടിക്കാഴ്ചക്ക് എം.പിമാർ ദിവസങ്ങൾക്കു മുമ്പ് സമയം തേടിയിരുന്നെങ്കിലും ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ്ങിനെ കാണാനാണ് ഏറ്റവുമൊടുവിൽ ലഭിച്ച നിർദേശം.
യു.ഡി.എഫ്, എൽ.ഡി.എഫ് എം.പിമാർ ഏതാനും ദിവസം മുമ്പുതന്നെ രാജ്നാഥ് സിങ്ങിനെ കണ്ടിരുന്നു. വീണ്ടും അദ്ദേഹത്തെ കാണേണ്ടതില്ലെന്നാണ് എം.പിമാരുടെ തീരുമാനം. ജനപ്രതിനിധികളെ കാണാൻ കൂട്ടാക്കാത്തപ്പോൾ തന്നെ, സ്വകാര്യ ആവശ്യത്തിന് സിനിമ നടൻ മോഹൻലാലിന് പ്രധാനമന്ത്രി കൂടിക്കാഴ്ചക്ക് കഴിഞ്ഞയാഴ്ച സമയം അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.