പുടിെൻറ സന്ദേശം കൈമാറാൻ മോദി-ലാവ്റോവ് കൂടിക്കാഴ്ച
text_fieldsന്യൂഡൽഹി: യുക്രെയ്ൻ അധിനിവേശം നടത്തിയ റഷ്യക്കെതിരെ നിലപാട് സ്വീകരിക്കാൻ അന്താരാഷ്ട്ര സമ്മർദം മുറുകിയതിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി ഡൽഹിയിൽ പ്രത്യേക ചർച്ച. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ പ്രത്യേക സന്ദേശം അറിയിക്കാനുണ്ടെന്ന് ലാവ്റോവ് വെളിപ്പെടുത്തിയതിനു പിറകെയാണ് കൂടിക്കാഴ്ച നടന്നത്. ചർച്ച 40 മിനിറ്റ് നീണ്ടു.
റഷ്യ-യുക്രെയ്ൻ വിഷയത്തിൽ ഇന്ത്യക്കു മേൽ സമ്മർദം ചെലുത്താൻ കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ ഡൽഹിയിൽ എത്തിയ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളിൽ ആരെയും പ്രധാനമന്ത്രി കണ്ടിരുന്നില്ല. യു.കെ, ചൈന, മെക്സികോ, ഓസ്ട്രിയ, ഗ്രീസ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് നേരത്തെ എത്തിയത്. ''മോദിയും പുടിനുമായി നിരന്തര സമ്പർക്കമുണ്ട്. ഡൽഹിയിൽ നടന്ന ചർച്ചകളുടെ പുരോഗതി പുടിനെ അറിയിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അന്വേഷണം അറിയിക്കാൻ അദ്ദേഹം തന്നെ നിയോഗിച്ചിട്ടുണ്ട്. ആ സന്ദേശം വ്യക്തിപരമായി കൈമാറാൻ അവസരം കിട്ടിയാൽ നന്നായി'' എന്നിങ്ങനെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമൊത്ത് വാർത്തലേഖകരുമായി സംസാരിച്ച ലാവ്റോവ് പറഞ്ഞ ശേഷമാണ് മോദിയുമായി കൂടിക്കാഴ്ച നടന്നത്. യുക്രെയ്നിലെ അക്രമം അവസാനിപ്പിക്കണമെന്നും ചർച്ചകളിലൂടെ പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നുമുള്ള നിലപാട് കൂടിക്കാഴ്ചക്കു ശേഷം ഇന്ത്യ വ്യക്തമാക്കി. മധ്യസ്ഥത അടക്കം സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ ഇടപെടൽ നേരത്തെ ലാവ്റോവ് സ്വാഗതം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.