മോദി വിമർശനം: രണ്ടു മാധ്യമപ്രവർത്തകർ പുറത്ത്
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് റിപ്പോർട്ട് നൽകിയതിനു പിന്നാലെ ആനന്ദ് ബസാർ പത്രികയുടെ ഹിന്ദി വാർത്ത ചാനലിൽനിന്ന് രണ്ട് പ്രമുഖ മാധ്യമപ്രവർത്തകർ പുറത്ത്. സംഭവത്തെച്ചൊല്ലി ലോക്സഭയിൽ ഭരണ, പ്രതിപക്ഷ ഏറ്റുമുട്ടൽ.
മാധ്യമ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാൻ സർക്കാർ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് സഭാ നേതാവ് മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി. വാർത്തവിതരണ പ്രക്ഷേപണ മന്ത്രി രാജ്യവർധൻ സിങ് റാത്തോഡ് ആരോപണം നിഷേധിച്ചു. എ.ബി.പി വാർത്ത ചാനൽ തെറ്റായ വാർത്തയാണ് നൽകിയതെങ്കിലും സർക്കാർ അവർക്കെതിരെ ഒരു നടപടിയും എടുത്തില്ലെന്ന് മന്ത്രി വിശദീകരിച്ചു. ചാനൽ കാണുന്നവരുെട എണ്ണം കുറഞ്ഞതു കൊണ്ടാകാം പുറത്താക്കൽ. സർക്കാറിന് ഇടപെടണമെന്ന് ഉണ്ടായിരുന്നെങ്കിൽ അതിനു വേറെ വഴികൾ ഉണ്ട്. ചാനൽ കാഴ്ചക്കാരുടെ എണ്ണം കുറയുേമ്പാൾ സർക്കാറിെൻറ മേൽ കുറ്റം ചാർത്തരുതെന്ന് മന്ത്രി പറഞ്ഞു.
ഇൗയാഴ്ചയാണ് എ.ബി.പി ന്യൂസിൽനിന്ന് ‘മാസ്റ്റർ സ്ട്രോക്ക്’ ഷോ അവതാരകൻ പുണ്യപ്രസൂൻ ബാജ്പേയ്, മാനേജിങ് എഡിറ്റർ മിലിന്ദ് ഖണേഡ്കർ എന്നിവർ രാജി പ്രഖ്യാപിച്ചത്. റിപ്പോർട്ട് സംപ്രേഷണം ചെയ്തശേഷം പലവട്ടം ചാനലിൽ പരിപാടികളുടെ സംപ്രേഷണം മുടങ്ങിയിരുന്നുവെന്ന് നിരവധി പ്രേക്ഷകർ പറഞ്ഞിരുന്നു. രാജ്യസഭയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ഡറിക് ഒബ്രിയനും സംഭവത്തിൽ കേന്ദ്രസർക്കാറിനെ വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.