പുൽവാമ സമയത്ത് മോദി കാടുകയറിയത് ചാനൽ പരമ്പരക്ക്; ഇതാ തെളിവ്
text_fieldsമുംബൈ: പുൽവാമ ഭീകരാക്രമണത്തിൽ രാജ്യം വിറങ്ങലിച്ചുനിന്നപ്പോൾ പ്രധാനമന്ത്രി നര േന്ദ്ര മോദി ചാനൽ പരിപാടിയുടെ ഷൂട്ടിലായിരുന്നുവെന്ന വാദത്തിന് ഇതാ തെളിവ്. ഡിസ്കവറി ചാ നലിലെ പരമ്പരക്കുവേണ്ടിയായിരുന്നു അന്നത്തെ കാടുകയറ്റം. ‘മാൻ വേഴ്സസ് വൈൽഡ്’ എന ്ന പരമ്പരയുടെ പ്രത്യേക എപ്പിസോഡിലായിരുന്നു അന്ന് അഭിനയിച്ചത്.
മോദി ഉൾപ്പെ ട്ട എപ്പിസോഡ് ആഗസ്റ്റ് 12ന് ഡിസ്കവറി ചാനലിൽ സംപ്രേഷണം ചെയ്യുമെന്ന അവതാരകന് ബിയര്‍ ഗ്രില്സിെൻറ ട്വീറ്റ് മോദി പങ്കുവെച്ചതോടെയാണ് കാര്യം ലോകമറിഞ്ഞത്. ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് ദേശീയ ഉദ്യാനത്തിലായിരുന്നു ചിത്രീകരണം. വന്യജീവി സംരക്ഷണം ഇതിവൃത്തമാക്കിയുള്ളതാണ് പരിപാടി.
‘വർഷങ്ങളോളം പ്രകൃതിയോട് അടുത്തിടപഴകി, പർവതങ്ങളിൽ, കാട്ടിൽ ജീവിച്ചയാളാണ് താൻ. അതിെൻറ സ്വാധീനം ജീവിതത്തിലെമ്പാടുമുണ്ട്. രാഷ്ട്രീയത്തിന് അപ്പുറത്തെ ജീവിതം പറയുന്ന പരിപാടിയിൽ പങ്കെടുക്കാമോ എന്ന് ആരാഞ്ഞപ്പോൾ, താൽപര്യം അറിയിച്ചു. -മോദി ട്വിറ്ററിൽ ചേർത്തു.
അതേസമയം, ഫെബ്രുവരി 14ന് പുല്‍വാമ ഭീകരാക്രമണം നടക്കുന്ന സമയത്തായിരുന്നു ഈ പരിപാടിയുടെ ഷൂട്ടിങ്ങെന്ന വാദം വീണ്ടുമുയർത്തി കോൺഗ്രസ് രംഗത്തെത്തി. പുല്‍വാമ ഭീകരാക്രമണം നടന്നിട്ടും ഡിസ്കവറിയുടെ ഷൂട്ടിങ് കഴിഞ്ഞ് മോദി പൊതുപരിപാടിയില്‍ പ്രസംഗിച്ചിരുന്നു. മോദിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ആ സമയത്ത് വന്നത്. 44 സി.ആർ.പി.എഫ് ജവാന്മാര് പുല്‍വാമയില്‍ രക്തസാക്ഷികളായപ്പോള് മോദി ഈ പരിപാടിയുടെ ഷൂട്ടിങ് ആസ്വദിക്കുകയായിരുന്നു എന്ന് കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ് കുറ്റപ്പെടുത്തി. പുല്‍വാമയിലെ ആക്രമണത്തെക്കുറിച്ച് അറിഞ്ഞിട്ടും മോദി ഷൂട്ടിങ് തുടർന്നു. ട്രെയ്ലറില് മോദി പൊട്ടിച്ചിരിക്കുകയാണ് -ഷമ ട്വീറ്റിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.