ഇടമലക്കുടിയിലെ ശൗചാലയത്തിന് പ്രധാനമന്ത്രിയുടെ പ്രശംസ
text_fieldsന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ‘മന്‍ കി ബാതി’ല്‍ കേരളത്തിനു പ്രശംസ. നവംബര്‍ ഒന്നിന് കേരളം തുറസ്സായ സ്ഥലത്തെ വിസര്‍ജനത്തില്‍നിന്ന് പൂര്‍ണമായും മോചിതമാകുമെന്നും പ്രധാനമന്ത്രി. ഇടുക്കി ജില്ലയിലെ ഇടമലക്കുടിയില്‍ ശൗചാലയമുണ്ടാക്കിയ യുവാക്കള്‍ക്ക് പ്രധാനമന്ത്രി നന്ദിപറഞ്ഞു.
ഇടമലക്കുടിയില്‍ എന്‍.സി.സി കാഡറ്റുകളും എന്‍.എസ്.എസ് സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് ശൗചാലയമുണ്ടാക്കിയത് പരാമര്‍ശിച്ചാണ് പ്രധാനമന്ത്രി നന്ദിപറഞ്ഞത്. കാട്ടില്‍ ചെന്നത്തൊന്‍ വഴിപോലുമില്ലാത്ത, ദിവസം മുഴുവന്‍ നടന്നുമാത്രം കഷ്ടിച്ച് എത്തിച്ചേരാനാവുന്ന ആദിവാസി ഗ്രാമമാണ് ഇടമലക്കുടിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവിടേക്ക് ആരും പോകാറില്ല. ഏറെ ദുര്‍ഘടം പിടിച്ച കാട്ടില്‍ വിദ്യാര്‍ഥികള്‍ സാഹസികമായാണ് ശൗചാലയമുണ്ടാക്കി തുറസ്സായ സ്ഥലങ്ങളിലെ വിസര്‍ജനത്തില്‍നിന്ന് ഗ്രാമത്തെ മുക്തമാക്കിയത്.
സിക്കിമിനു പിന്നാലെ ഹിമാചല്‍ പ്രദേശ് പൂര്‍ണമായും തുറസ്സായ സ്ഥലത്തെ മല വിസര്‍ജനത്തില്‍നിന്ന് മോചിതമായി. നവംബര്‍ ഒന്നിന് കേരളവും മോചിതമാകും. ഗുജറാത്തില്‍, എല്ലാ നഗരസഭകളും കോര്‍പറേഷനുകളും പത്തു ജില്ലകളും തുറസ്സായ സ്ഥലങ്ങളിലെ വിസര്‍ജനത്തില്‍നിന്ന് മുക്തമായതായി പ്രധാനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.