വരും ദിനങ്ങൾ കർഷകരുടേതെന്ന് മൻ കി ബാത്തിൽ മോദി
text_fieldsന്യൂഡൽഹി: ഇനി വരുന്ന ദിവസങ്ങൾ കർഷകർക്ക് വേണ്ടിയുള്ളതാണെന്ന് മൻകി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. സർക്കാറിന് ലഭിച്ച കത്തുകളും ഇ- മെയിലുകളും വായിച്ചുകൊണ്ടാണ് മൻകി ബാതിെൻറ 42ാമത് എഡിഷൻ പ്രധാനമന്ത്രി തുടങ്ങിയത്.
വരും ദിവസങ്ങൾ കർഷകർക്ക് വേണ്ടിയുള്ളതാണ്. അതിനാലാണ് കൃഷിയുമായി ബന്ധപ്പെട്ട് സർക്കാറിന് ധാരാളം കത്തുകൾ ലഭിക്കുന്നത്. ദൂരദർശനിെല ഡി.ഡി കിസാൻ ചാനൽ എല്ലാ കർഷകരും കണ്ട് അതിൽ പറയുന്ന കാര്യങ്ങൾ സ്വന്തം കൃഷിയിടത്തിൽ പ്രാവർത്തികമാക്കണമെന്നും മോദി ആവശ്യപ്പെട്ടു.
മഹാത്മ ഗാന്ധിയുടെ 150ാമത് ജൻമവാർഷികാഘോഷങ്ങൾ ഇൗ വർഷം തുടങ്ങാനിരിക്കുന്നു. ഗാന്ധിജിക്ക് കൃഷിയും മണ്ണുമായി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹത്തിെൻറ വാക്കുകളിൽ നിന്നു തന്നെ വ്യക്തമാകും. കാർഷികോത്പന്നങ്ങൾക്ക് ന്യായ വില നൽകി കർഷകരെ സഹായിക്കാനുള്ള ഏറ്റവും വലിയ തീരുമാനം ഇത്തവണത്തെ ബജറ്റിൽ ഉൾക്കൊള്ളിച്ചിരുന്നുവെന്നും മോദി ഒാർമിപ്പിച്ചു.
ഇന്ന് യുവാക്കളിലും സ്ത്രീകളിലും കുട്ടികളിലും പാവപ്പെട്ടവരിലും ശുഭാപ്തി വിശ്വാസം ഉടലെടുത്തിരിക്കുന്നു. പുതിയ ഇന്ത്യക്കായുള്ള നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ഇൗ ആത്മവിശ്വാസം സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.